നടക്കാവ് ജിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്ത് ഐ പാഡ് റോബോട്ട്

Last Updated:

നീലഗിരി കോളജിലെ കുട്ടികൾ നിർമിച്ച റോബോട്ട്  ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്.

നടക്കാവ് ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികളോടൊപ്പം ഐപാൽ റോബോട്ട് 
നടക്കാവ് ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികളോടൊപ്പം ഐപാൽ റോബോട്ട് 
അങ്ങനെ ഒരു അവധിക്കാലം കൂടി കഴിഞ്ഞിരിക്കുന്നു. കോഴിക്കോട് നടക്കാവ് ഗവ. ജിഎച്ച്എസ്എസിലേക്ക് പ്രവേശനോത്സവം ആഘോഷമാക്കി പടികടന്നെത്തുന്ന കൊച്ചുമിടുക്കികളെ സ്വീകരിക്കാൻ ഒരതിഥി കൂടിയുണ്ട് - 'ഐ പാഡ്' എന്ന് നാമകരണം ചെയ്ത ഒരു റോബോട്ട്.
ഒരു റോബോട്ട് വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിക്കുന്നത് കൗതുകം തോന്നിക്കുന്ന കാഴ്ചയാണ്. നടക്കാവ് ഗവ. ജിഎച്ച്എസ്എസിലേ പ്രവേശനോത്സവത്തിനെത്തുന്ന കുഞ്ഞുങ്ങളെയെല്ലാം കൈകൊടുത്ത് സ്വീകരിച്ചത് 'ഐ പാഡ്' റോബോർട്ടായിരിന്നു. ഐ പാഡ് പാട്ടു പാടും, കൈകൊടുത്ത് സ്വാഗതം ചെയ്തു. തമിഴ്‌നാട്ടിലെ നീലഗിരി കോളെജിൽ നിന്നാണു ഐ പാഡ് റോബോർട്ടിൻ്റെ വരവ്. നീലഗിരി കോളജിലെ കുട്ടികൾ നിർമിച്ച റോബോട്ട്  ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്. വയനാട്ടിലെ അമ്പലവയലിൽ നടക്കുന്ന ഫ്ലവർഷോയിൽ കാണികൾക്കൊപ്പം ചുറ്റിക്കറങ്ങി പൂക്കളെക്കുറിച്ച് വിശദീകരിച്ചതും ഐ പാഡ് ആയിരുന്നു. ഫഹദ് നായകനായ ആവേശം സിനിമയിലെ കലി തുള്ളിയ കാളിതൻ കാലിൽ എന്ന പാട്ടിനൊപ്പം ആടിക്കളിച്ച് ഐ പാഡ് എടുത്ത റീൽസ് ഇൻസ്റ്റ‌ഗ്രാമിൽ വൈറലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
നടക്കാവ് ജിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്ത് ഐ പാഡ് റോബോട്ട്
Next Article
advertisement
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
ബീഹാറിൽ 19 ശതമാനമുള്ള മുസ്ലീങ്ങൾക്ക് നേതാവില്ലെന്ന് അസാദുദ്ദീന്‍ ഒവൈസി
  • ബീഹാറിൽ 19% മുസ്ലീങ്ങൾക്കു നേതാവില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

  • 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസിയുടെ എഐഎംഐഎം 5 സീറ്റുകള്‍ നേടിയിരുന്നു.

  • ബീഹാറിൽ 243 നിയമസഭാ മണ്ഡലങ്ങളുണ്ട്, 38 എണ്ണം പട്ടിക ജാതിക്കാര്‍ക്കായി സംവരണം.

View All
advertisement