ഷോപ്പിംഗ് വിരുന്നൊരുക്കി കോഴിക്കോട്; അസ്പിൻ കോർട്ട്യാർഡ്സിൽ ജില്ലാതല വ്യവസായ മേളയ്ക്ക് തുടക്കമായി
Last Updated:
ജനുവരി 22 വരെ അസ്പിന്‍ കോര്‍ട്ട്യാര്‍ഡ്സിലാണ് മേള നടക്കുന്നത്.
കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജില്ലാതല വ്യവസായ ഉത്പ്പന്ന പ്രദര്‍ശന വിപണന മേള (ജില്ലാതല എം.എസ്.എം.ഇ. എക്‌സിബിഷന്‍) ആരംഭിച്ചു. ജനുവരി 22 വരെ അസ്പിന്‍ കോര്‍ട്ട്യാര്‍ഡ്സിലാണ് മേള നടക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരഭങ്ങളുടെ ഉത്പ്പന്നങ്ങളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും, അവയ്ക്ക് വിപണി കണ്ടെത്തി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായാണ് മേള സംഘടിപ്പിക്കുന്നത്.
മേളയില്‍ ഭക്ഷ്യവസ്തുക്കള്‍, മില്ലറ്റ് ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍, സോളാര്‍ ഉത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, കളിമണ്‍ ഉത്പന്നങ്ങള്‍, വേസ്റ്റ് മാനേജ്‌മെൻ്റ് ഉപകരണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ സംരംഭകരില്‍ നിന്നും നേരിട്ട് വാങ്ങുന്നതിനും ഓര്‍ഡറുകള്‍ നല്‍കുന്നതിനും അവസരം ഉണ്ടാകും. മേളയുടെ ഭാഗമായി ഫുഡ് കോര്‍ട്ടും അസ്പിന്‍ കോര്‍ട്ട്യാര്‍ഡിൽ ഒരുക്കിയിട്ടുണ്ട്. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 20, 2026 4:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ഷോപ്പിംഗ് വിരുന്നൊരുക്കി കോഴിക്കോട്; അസ്പിൻ കോർട്ട്യാർഡ്സിൽ ജില്ലാതല വ്യവസായ മേളയ്ക്ക് തുടക്കമായി










