Chatha Pacha | ലാലേട്ടന്റെ സ്വന്തം പിള്ളേരാണ്; അനന്തരവന്റെ ആദ്യ ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്ത് മോഹൻലാൽ
- Published by:meera_57
- news18-malayalam
Last Updated:
മോഹൻലാലിന്റെ അനന്തരവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ശ്രദ്ധേയമാണ് 'ചത്താ പച്ച'
യുവാക്കളുടെ ഇടയിൽ ഏറെ ഹരമായ റസ്ലിംഗ് പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന 'ചത്താ പച്ച' (റിംഗ് ഓഫ് റൗഡീസ്) എന്ന ചിത്രം ജനുവരി 22ന് വേൾഡ് വൈഡായി പ്രദർശനത്തിനെത്തുന്നു. സിനിമയുടെ ആദ്യ ടിക്കറ്റ് നടൻ മോഹൻലാൽ ബുക്ക് ചെയ്‌തു. മോഹൻലാലിന്റെ അനന്തരവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ശ്രദ്ധേയമാണ് 'ചത്താ പച്ച'. റീൽ വേൾഡ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ രമേഷ് എസ്. രാമകൃഷ്ണൻ, റിതേഷ് എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു സാധാരണ ചിത്രത്തിൽ നിന്നും വേറിട്ടുനിൽക്കുന്നതും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സിനിമയായി 'ചത്താ പച്ച' മാറിയത് നിരവധി കൗതുകങ്ങൾ ചിത്രത്തിന് അകമ്പടിയായതോടെയാണ്. ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ട് പുറത്തിറങ്ങിയ പോസ്റ്ററിൽ M എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത് മമ്മൂട്ടിയുടെ സാന്നിദ്ധ്യമാണോ എന്ന ആകാംക്ഷയും കൗതുകവും ആരംഭിച്ചു.
ബോളിവുഡ് സിനിമയിൽ മാസ്മരസംഗീതത്തിൻ്റെ ശിൽപ്പികളെന്നു പറയാവുന്ന ശങ്കർ, ഇഹ്സാൻ, ലോയ് ടീം ആദ്യമായി ഒരു മലയാള സിനിമയിൽ സംഗീതമൊരുക്കുന്നതിലൂടെ തന്നെ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിച്ചിരുന്നു. വലിയ തുകയ്ക്ക് ഓഡിയോ റൈറ്റ് വിറ്റുപോയതും മലയാള സിനിമയിൽ ചിത്രത്തിൻ്റെ പ്രസക്തി വർദ്ധിക്കാൻ വഴിയൊരുക്കി.
advertisement
വിശാലമായ ക്യാൻവാസിലൂടെ വലിയ മുതൽമുടക്കിലാണ് ചിത്രത്തിൻ്റെ അവതരണം. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ 90 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടിവന്നത്. ആക്ഷൻ, കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ചിത്രം മലയാള സിനിമയിൽ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത പശ്ചാത്തലവും, അവതരണവുമാണ് കാഴ്ച്ചവക്കുന്നതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
യുവനിരയിലെ ശ്രദ്ധേയരായ അർജുൻ അശോകൻ, റോഷൻ മാത്യു, മാർക്കോയിലൂടെ ശ്രദ്ധേയനായ ഇഷാൻ ഷൗക്കത്ത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിശാഖ് നായർ തികച്ചും വ്യത്യസ്തമായ മറ്റൊരുകഥപാത്രത്തെ അവതരിപ്പിക്കുന്നു
advertisement
സിദ്ദിഖ്, സായ് കുമാർ, മുത്തുമണി, ദർശൻ സാബു, വൈഷ്ണവ് ബിജു, കാർമൻ എസ്. മാത്യു, ഖാലിദ് അൽ അമേരി, തെസ്നി ഖാൻ, ലക്ഷ്മി മേനോൻ, റാഫി, ദെർതഗ്നൻ സാബു, ശ്യാം പ്രകാശ്, വൈഷ്ണവ് ബിജു, മിനോൺ, വേദിക ശ്രീകുമാർ, സരിൻ ശിഹാബ്, ഓർഹാൻ ആൽവിൻ മുകുന്ദ്, ആർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക്ക് ഏബ്രഹാം എന്നിവരും പ്രധാന അഭിനേതാക്കളാണ്. 'സുമേഷ് രമേഷ്' എന്ന ഹിറ്റ് ചിത്രത്തിനു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
advertisement
ഗാനങ്ങൾ - വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം - മുജീബ് മജീദ്, ഛായാഗ്രഹണം - ആനന്ദ് സി. ചന്ദ്രൻ, അഡിഷണൽ ഫോട്ടോഗ്രാഫി - ജോമോൻ ടി. ജോൺ, സുദീപ് ഇളമൺ; എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ; കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അരീഷ് അസ്ലം, ജിബിൻ ജോൺ; സ്റ്റിൽസ് - അർജുൻ കല്ലിംഗൽ, പബ്ളിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ - എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ മാനേജേഴസ് - ജോബി ക്രിസ്റ്റി, റഫീഖ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ.
advertisement
വെഫെയർ ഫിലിംസ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 20, 2026 4:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Chatha Pacha | ലാലേട്ടന്റെ സ്വന്തം പിള്ളേരാണ്; അനന്തരവന്റെ ആദ്യ ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്ത് മോഹൻലാൽ










