രജതജൂബിലി നിറവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കിൽ സെൻ്റർ; നവീകരിച്ച കേന്ദ്രത്തിൽ പരിശീലനത്തിന് തുടക്കം

Last Updated:

25-ാം വാർഷികമാഘോഷിക്കുന്ന സ്കിൽ ഡവലപ്മെൻ്റ് സെൻ്ററിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പരിശീലന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെൻ്റ് ആൻ്റ് കമ്പ്യൂട്ടർ സെൻ്റർ 
ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെൻ്റ് ആൻ്റ് കമ്പ്യൂട്ടർ സെൻ്റർ 
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭവനിൽ പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെൻ്റ് ആൻ്റ് കമ്പ്യൂട്ടർ സെൻ്ററിൻ്റെ നവീകരിച്ച സെൻ്ററിൽ പരിശീലന പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ കൊട്ടാരത്തിൽ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കെ കെ നവാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 25-ാം വാർഷികമാഘോഷിക്കുന്ന സ്കിൽ ഡവലപ്മെൻ്റ് സെൻ്ററിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പരിശീലന പ്രവർത്തനങ്ങളുടെ ഉദ്ഘാടനമാണ് പ്രസിഡൻ്റ് നിർവഹിച്ചത്.
ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുനീർ എരവത്ത്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് ടീച്ചർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി ജി അജേഷ്, ഫിനാൻസ് ഓഫീസർ കെ അബ്ദുൽ മുനീർ, സ്കിൽ ഡവലപ്മെൻ്റ് ആൻഡ് കമ്പ്യൂട്ടർ സെൻ്റർ ഡയറക്ടർ ഇൻ ചാർജ് ഡോ. ടി അബ്ദുന്നാസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇൻ ചാർജ് ജസി എം തോമസ് എന്നിവർ സംസാരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
രജതജൂബിലി നിറവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കിൽ സെൻ്റർ; നവീകരിച്ച കേന്ദ്രത്തിൽ പരിശീലനത്തിന് തുടക്കം
Next Article
advertisement
90 മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ച; ഇന്ത്യ-യുഎഇ വ്യാപാര കരാർ പാക്-സൗദി കരാറിനെ നിഷ്പ്രഭമാക്കിയത് എങ്ങനെ?
90 മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ച; ഇന്ത്യ-യുഎഇ വ്യാപാര കരാർ പാക്-സൗദി കരാറിനെ നിഷ്പ്രഭമാക്കിയത് എങ്ങനെ?
  • 90 മിനിറ്റ് കൂടിക്കാഴ്ചയിൽ ഇന്ത്യ-യുഎഇ 2032ഓടെ 200 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം നിശ്ചയിച്ചു

  • ഇന്ത്യ-യുഎഇ കരാറുകൾ നേരിട്ടുള്ള നിക്ഷേപം, സാങ്കേതിക സഹകരണം, പ്രതിരോധ പങ്കാളിത്തം ഉൾക്കൊള്ളുന്നു

  • പാക്-സൗദി കരാറുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ-യുഎഇ കരാർ ആഗോള സാമ്പത്തികത്തിൽ വലിയ മാറ്റം വരുത്തുന്നു

View All
advertisement