പിറന്നുവീണത് പുതുചരിത്രത്തിലേക്ക്; ദേശീയ ബാലികാ ദിനത്തിൽ ജനിച്ച മാലാഖമാർക്ക് കോഴിക്കോടിൻ്റെ ആദരം
Last Updated:
പെണ്‍കുട്ടികളുടെ ജനനത്തെ ആദരിക്കുകയും അവരുടെ അവകാശങ്ങളും മൂല്യവും ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ദേശീയ ബാലികാ ദിനമായ ജനുവരി 24ന് ജനിച്ച പെണ്‍കുട്ടികള്‍ക്ക് സ്‌നേഹോപഹാരങ്ങളുമായി കോഴിക്കോട് വനിതാ-ശിശു വികസന ഓഫീസ്. പെണ്‍കുട്ടികളുടെ ജനനത്തെ ആദരിക്കുകയും അവരുടെ അവകാശങ്ങളും മൂല്യവും ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഡിസ്ട്രിക്ട് സങ്കല്‍പ് ഹബ് ഫോര്‍ എംപവര്‍മെൻ്റ് ഓഫ് വുമണിൻ്റെയും കിഡോനെക്‌സിൻ്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലാണ് പരിപാടികള്‍ നടന്നത്. ആശുപത്രികളിലെ പ്രസവ വാര്‍ഡുകളിലെത്തി ഉദ്യോഗസ്ഥര്‍ കുഞ്ഞുങ്ങളെയും അമ്മമാരെയും നേരില്‍ കണ്ട് ആശംസകള്‍ നേരുകയും ദേശീയ ബാലികാ ദിനമായ ജനുവരി 24ന് ജനിച്ച പെണ്‍കുട്ടികള്‍ക്ക് വനിതാ-ശിശു വികസന വകുപ്പ് സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി, വനിതാ-ശിശു വികസന ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് അനില്‍ എന്നിവര്‍ സ്‌നേഹോപഹാരങ്ങള്‍ വിതരണം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Jan 28, 2026 3:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പിറന്നുവീണത് പുതുചരിത്രത്തിലേക്ക്; ദേശീയ ബാലികാ ദിനത്തിൽ ജനിച്ച മാലാഖമാർക്ക് കോഴിക്കോടിൻ്റെ ആദരം







