advertisement

ശുചിത്വ ഫെസ്റ്റ്: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ 185 ഹരിത കർമ്മസേനാംഗങ്ങൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ്

Last Updated:

കോഴിക്കോട് മെഡിക്കൽ കോളേജുമായി ചേർന്ന് മെഡിക്കൽ ക്യാമ്പിൽ ഒഫ്താൽമോളജി, ജനറൽ മെഡിസിൻ, ഡർമറ്റോളജി, ഗൈനക്കോളജി വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുത്തു.

മെഗാ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു
മെഗാ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിൻ്റെ ഭാഗമായ ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കർമ്മസേനാംഗങ്ങൾക്കായി മെഗാ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പ്, ബ്ലോക്ക് പ്രസിഡൻ്റ് എൻ പി ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ ശശികുമാർ പേരാമ്പ്ര അധ്യക്ഷനായി.
കോഴിക്കോട് മെഡിക്കൽ കോളേജുമായി ചേർന്ന് മെഡിക്കൽ ക്യാമ്പിൽ ഒഫ്താൽമോളജി, ജനറൽ മെഡിസിൻ, ഡർമറ്റോളജി, ഗൈനക്കോളജി വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുത്തു. ഡോ. ഫാത്തിമ തൻസീം, ഡോ. നൗഫൽ എന്നിവർ ബോധവത്കരണ ക്ലാസെടുത്തു. ബ്ലോക്ക് പരിധിയിലെ 185 ഹരിത കർമ്മസേനാംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. 'സ്വച്ഛത ഹി' സേവാ ക്യാമ്പയിൻ്റെ ഭാഗമായി പേരാമ്പ്ര യു.പി., എച്ച്.എസ്., എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി കെ പാത്തുമ്മ, ക്ഷേമകാര്യ സമിതി അധ്യക്ഷ പി കെ രജിത, അംഗങ്ങളായ കെ വിനോദൻ, പി ടി അഷ്‌റഫ്, പ്രഭാശങ്കർ, കെ അജിത, ബിഡിഒ പി വി സുചീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ശുചിത്വ ഫെസ്റ്റ്: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ 185 ഹരിത കർമ്മസേനാംഗങ്ങൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ്
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement