കാമ്പസുകളിൽ പച്ചപ്പിൻ്റെ വിപ്ലവം; ഫാറൂഖ് കോളേജിൽ നക്ഷത്രവനവും വിദ്യാവനവും തുറന്നു
Last Updated:
വനം വന്യജീവി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഫാറൂഖ് കോളേജ്, കൂടത്തായി സെൻ്റ് മേരീസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഒരുക്കിയ നക്ഷത്രവനം, വിദ്യാവനം പദ്ധതികൾ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വനം, വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം ഉത്തരമേഖല ഡിവിഷൻ്റെ ആഭിമുഖ്യത്തില്‍ ഫാറൂഖ് കോളേജില്‍ നിർമ്മിച്ച നക്ഷത്രവനം, വിദ്യാവനം എന്നിവയുടെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.
വനസംരക്ഷണത്തിൻ്റെ പ്രാധാന്യം സമൂഹത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗര കേന്ദ്രങ്ങളിലെ ലഭ്യമായ ഇടങ്ങളില്‍ മിനിയേച്ചര്‍ വനങ്ങളും വിദ്യാലയങ്ങളില്‍ വിദ്യാവനം, ശലഭോദ്യാനം, നക്ഷത്രവനം പദ്ധതികളും വനം വകുപ്പ് നടപ്പിലാക്കുന്നത്. ജൈവവൈവിധ്യ സംരക്ഷണത്തിൻ്റെയും നഗര സൗന്ദര്യവത്കരണത്തിൻ്റെയും ഭാഗമായി പ്രകൃതിപഠനത്തിന് ഉതകുന്ന രീതിയിലാണ് ഫാറൂഖ് കോളേജിൽ നക്ഷത്രവനം ഒരുക്കിയത്.

പരിപാടിയിൽ സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കൂടത്തായി, ലിറ്റിൽ ഫ്ലവർ എ.യു.പി. സ്കൂൾ വേനപ്പാറ എന്നിവിടങ്ങളിൽ നടപ്പിലാക്കിയ വിദ്യാവനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ ഫാറൂഖ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു.
advertisement
സോഷ്യല്‍ ഫോറസ്റ്ററി ഉത്തരമേഖല കണ്‍സര്‍വേറ്റര്‍ ആർ കീര്‍ത്തി മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റൻ്റ് കണ്‍സര്‍വേറ്റര്‍ കെ നീതു, വാർഡ് കൗൺസിലർ നസീറ റഹീസ്, ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് എ പി ഇംതിയാസ്, ബയോ ഡൈവേഴ്സിറ്റി ക്ലബ് കോർഡിനേറ്റർ ഡോ. കെ കിഷോര്‍ കുമാര്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ മന്‍സൂര്‍ അലി, ഡോ. വാഹിദാ ബീഗം തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 23, 2026 3:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കാമ്പസുകളിൽ പച്ചപ്പിൻ്റെ വിപ്ലവം; ഫാറൂഖ് കോളേജിൽ നക്ഷത്രവനവും വിദ്യാവനവും തുറന്നു










