advertisement

കാസര്‍ഗോഡ് വായനശാലയിലെ വിജ്ഞാന വികസന സദസിനിടെ കാട്ടുപന്നി ആക്രമണം; മൂന്നുപേർക്ക് പരിക്ക്

Last Updated:

ആക്രമണത്തിൽ വായനശാല സെക്രട്ടറി പി ബാബുരാജൻ മാസ്റ്റർ, വായനശാല അംഗങ്ങളായ അപ്പു മാസ്റ്റർ, വി അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Rapid Read
കുട്ടികൾ ഉൾ‌പ്പെടെ നിരവധി പേരാണ് പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നത്
കുട്ടികൾ ഉൾ‌പ്പെടെ നിരവധി പേരാണ് പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നത്
കാസർഗോഡ് ചായ്യോത്ത് വായനശാല പരിപാടിക്കിടയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ചായ്യോത്ത് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന എം ജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിജ്ഞാന വികസന സദസിന്റെ സമാപനത്തിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ വായനശാല സെക്രട്ടറി പി ബാബുരാജൻ മാസ്റ്റർ, വായനശാല അംഗങ്ങളായ അപ്പു മാസ്റ്റർ, വി അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്നിയുടെ ആക്രമണം നടക്കുന്ന സമയത്ത് കുട്ടികൾ ഉൾ‌പ്പെടെ നിരവധി പേരാണ് പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നത്. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ വായനശാലകളിലും വിജ്ഞാന വികസന സദസ്സ് നടന്നുവരികയാണ്. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് എം രാജന്റെ നിർദേശപ്രകാരംഫോറസ്റ്റ് അധികൃതരുടെ സാന്നിധ്യത്തിൽ പന്നിയെ പിന്നീട് വെടിവെച്ച് കൊല്ലുകയായിരുന്നു.
advertisement
Summary: Three people were injured when a wild boar charged into a public gathering at the MG Memorial Library in Chayoth, Kasaragod. The incident occurred during the concluding session of the "Vignana Vikasana Sadas," an educational program organized by the Library Council.The injured include Library Secretary P. Baburajan Master and members Appu Master and V. Ajith. They are currently receiving treatment at a private hospital.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസര്‍ഗോഡ് വായനശാലയിലെ വിജ്ഞാന വികസന സദസിനിടെ കാട്ടുപന്നി ആക്രമണം; മൂന്നുപേർക്ക് പരിക്ക്
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം 
  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

  • ഏപ്രിൽ 4 ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെ നിരവധി റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്

  • നിയമനടപടികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാഹനത്തില്‍ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്

View All
advertisement