advertisement

തളരാത്ത ചുവടുകൾ, തോൽക്കാത്ത വീര്യം; കൃത്രിമക്കാലുമായി കോഴിക്കോട് മാരത്തണിൽ തിളങ്ങി മുർഷാദ്

Last Updated:

അഞ്ചുകിലോമീറ്റർ റൺ ഫോർ ഫണ്ണിൽ പങ്കെടുത്ത ദേശീയ ബാഡ്മിൻ്റൺ താരംകൂടിയായ പി.പി. മുർഷാദിൻ്റെ ജന്മനാട്ടിലെ ആദ്യ മാരത്തൺ അനുഭവമാണിത്.

മുർഷാദ് 
മുർഷാദ് 
കൃത്രിമക്കാലിൻ്റെ സഹായത്തോടെ ഉറച്ച ചുവടുകളുമായി കോഴിക്കോട് ചാലിയം സ്വദേശി മുർഷാദ് ഓടിയത് തൻ്റെ ജീവിത സ്വപ്നങ്ങളിലേക്കും കൂടി എന്നതാണ് യാഥാർഥ്യം. പറ്റില്ലെന്ന് കരുതിയ സ്വപ്നങ്ങൾ ഒന്നൊന്നായി നേടിയെടുക്കുകയാണ് മുർഷാദിപ്പോൾ.
അഞ്ചുകിലോമീറ്റർ റൺ ഫോർ ഫണ്ണിൽ പങ്കെടുത്ത ദേശീയ ബാഡ്മിൻ്റൺ താരംകൂടിയായ പി.പി. മുർഷാദിൻ്റെ ജന്മനാട്ടിലെ ആദ്യ മാരത്തൺ അനുഭവമാണിത്. മാതൃഭൂമിയുടെയും വി കെ സിയുടെയും നേതൃത്വത്തിൽ ജനുവരി 11ന് കോഴിക്കോട് ഫ്രീഡം സ്ക്വയറിൽ നടത്തിയ മാരത്തോൺ മികച്ച പിന്തുണയാണ് നേടിയത്. അടുത്ത വർഷം മാതൃഭൂമി നടത്തുന്ന മാരത്തണിൽ പങ്കെടുത്ത് പത്ത് കിലോമീറ്റർ വിഭാഗത്തിൽ മെഡൽ നേടുമെന്ന് മുർഷിദ് ഉറപ്പിച്ച് പറയുന്നു. 'തൻ്റെ ഒപ്പം ഓടിയവരിൽ ജയിച്ചവരെയും, താൻ തോൽപ്പിച്ചവരെയും കണ്ടത് മുന്നേറാനുള്ള ഊർജമായി' മുർഷാദ് കാണുന്നു.
advertisement
തിരുവനന്തപുരത്ത് എയർഫോഴ്‌സ് സംഘടിപ്പിച്ച മാരത്തണിലാണ് മുർഷാദ് ആദ്യം പങ്കെടുക്കുന്നത്. അതിലും മികച്ച ടൈമിങ്ങിലാണ് മുർഷാദ് ഈ വട്ടം പൂർത്തിയാക്കിയത്. ഇരുപത്തിയാറ് വർഷമായി കൃത്രിമ കാലുപയോഗിച്ചാണ് മുർഷാദിൻ്റെ ഓരോ ചുവടും. ദേശീയ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിനായുള്ള തയ്യാറെടുപ്പിലാണ് മുർഷാദ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
തളരാത്ത ചുവടുകൾ, തോൽക്കാത്ത വീര്യം; കൃത്രിമക്കാലുമായി കോഴിക്കോട് മാരത്തണിൽ തിളങ്ങി മുർഷാദ്
Next Article
advertisement
'ഹൃദയം വിറങ്ങലിച്ചുപോയി...' ; സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം പങ്കുവച്ച് കേന്ദ്രമന്ത്രി അമിത് ഷാ
'ഹൃദയം വിറങ്ങലിച്ചുപോയി...' ; സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം പങ്കുവച്ച് കേന്ദ്രമന്ത്രി അമിത് ഷാ
  • കേന്ദ്രമന്ത്രി അമിത് ഷാ സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം പങ്കുവച്ച് കേരളത്തിലെ അക്രമം വിമർശിച്ചു

  • പതിറ്റാണ്ടുകളായി ബിജെപി-സംഘ് പ്രവർത്തകർ നേരിടുന്ന വേദനയും പീഡനങ്ങളും ഹൃദയം വിറങ്ങലിപ്പിക്കുന്നു

  • ജനാധിപത്യ മൂല്യങ്ങൾ വിശ്വസിക്കുന്നവർ ഈ പോരാട്ടവും ത്യാഗവും മനസ്സിലാക്കണമെന്ന് അമിത് ഷാ പറഞ്ഞു

View All
advertisement