advertisement

'ഹൃദയം വിറങ്ങലിച്ചുപോയി...' ; സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം പങ്കുവച്ച് കേന്ദ്രമന്ത്രി അമിത് ഷാ

Last Updated:

'കേൾക്കുമ്പോൾ തന്നെ വിറങ്ങലിച്ചുപോകുന്ന വേദനയും പീഡനങ്ങളുമാണ് കേരളത്തിലെ ബിജെപി-സംഘ് പ്രവർത്തകർ പതിറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്'

Rapid Read
സി സദാനന്ദൻ മാസ്റ്റർ, അമിത് ഷാ
സി സദാനന്ദൻ മാസ്റ്റർ, അമിത് ഷാ
ന്യൂഡൽഹി: രാജ്യസഭാംഗം സി സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം എക്സിൽ പങ്കുവച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ കാലുകള്‍ സിപിഎം ആക്രമണത്തില്‍ നഷ്ടപ്പെട്ടതാണെന്നു പറഞ്ഞു തുടങ്ങിയ പ്രസംഗം, കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരായി പതിറ്റാണ്ടുകളായി നടന്നുവരുന്ന അക്രമങ്ങളുടെ വിവരണമായപ്പോള്‍ ഹൃദയം വിറങ്ങലിച്ചു പോകുന്നതാണെന്നായിരുന്നു അമിത്ഷായുടെ പ്രതികരണം. വെപ്പുകാലുകൾ രാജ്യസഭയുടെ മേശപ്പുറത്ത് വച്ച ചിത്രവും പ്രസംഗത്തോടൊപ്പം അമിത് ഷാ പങ്കുവച്ചിട്ടുണ്ട്.
വ്യത്യസ്തമായ ആശയധാര പിന്തുടരുന്നു എന്ന കാരണത്താല്‍ ഒരാളുടെ കാലുകള്‍ വെട്ടിമുറിക്കുക, മറ്റൊരാളുടെ ജീവന്‍ അപഹരിക്കുക തുടങ്ങിയവയ്ക്കെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകർ നടത്തിയ പോരാട്ടം വാക്കുകളില്‍ വിവരിക്കാനാവാത്തതാണെന്നും അമിത് ഷാ കുറിച്ചു. ജനാധിപത്യത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വാസമുള്ള ഓരോ വ്യക്തിയും ഈ പോരാട്ടവും ത്യാഗവും മനസിലാക്കണമെന്നും അദ്ദേഹം കുറിച്ചു. സിപിഎം അംഗം ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശത്തിന് മറുപടിയെന്നോണമാണ് സദാനന്ദന്‍ മാസ്റ്റര്‍ സംസാരിച്ചത്.
ഇതും വായിക്കുക: രാജ്യസഭയിൽ വെപ്പുകാലുകൾ മേശപ്പുറത്ത് വെച്ച് സി സദാനന്ദൻ മാസ്റ്റർ; ഗണഗീതവും പാടി
advertisement
അമിത് ഷായുടെ വാക്കുകൾ
സദാനന്ദൻ മാസ്റ്റർ ജി ഇന്നലെ രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിനിടെ, പതിറ്റാണ്ടുകളായി കേരളത്തിൽ സംഘപരിവാർ-ബിജെപി പ്രവർത്തകർ നേരിടുന്ന അക്രമങ്ങളുടെ ഭീകരാവസ്ഥ വിവരിച്ചത് കണ്ടാൽ ഏതൊരു മനുഷ്യന്റെയും ഉള്ളലിഞ്ഞുപോകും. കേൾക്കുമ്പോൾ തന്നെ രോമകൂപങ്ങൾ എഴുന്നേറ്റുനിൽക്കുന്ന അത്രയും അമാനുഷികമായ വേദനയും പീഡനങ്ങളുമാണ് കേരളത്തിലെ ബിജെപി-സംഘ് പ്രവർത്തകർ പതിറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്.**
ആശയപരമായ വ്യത്യാസങ്ങളോ അഭിപ്രായഭിന്നതയോ ഉള്ളതിന്റെ പേരിൽ ഒരാളുടെ കാലുകൾ വെട്ടിമാറ്റുകയോ ജീവനെടുക്കുകയോ ചെയ്യുന്ന ക്രൂരമായ പ്രത്യയശാസ്ത്രത്തിനെതിരെ ബിജെപി-സംഘ് പ്രവർത്തകർ നടത്തിയ പോരാട്ടത്തെ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല.
advertisement
ജനാധിപത്യത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുന്ന ഓരോ വ്യക്തിയും ഈ പോരാട്ടവും ത്യാഗവും തീർച്ചയായും അറിഞ്ഞിരിക്കണം.
അതോടൊപ്പം, Freedom of Speech, 'അസഹിഷ്ണുത' എന്നിവയെക്കുറിച്ച് കപട വിലാപം നടത്തുന്നവരും സദാനന്ദൻ മാസ്റ്റർ ജിയുടെ ഈ പ്രസംഗം കേൾക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ സദാനന്ദൻ ജിയെപ്പോലെയുള്ള അസംഖ്യം ആളുകളുടെ പോരാട്ടത്തെ അവർക്ക് മനസ്സിലാക്കാൻ സാധിക്കൂ.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
'ഹൃദയം വിറങ്ങലിച്ചുപോയി...' ; സദാനന്ദൻ മാസ്റ്ററുടെ പ്രസംഗം പങ്കുവച്ച് കേന്ദ്രമന്ത്രി അമിത് ഷാ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement