കോഴിക്കോട് തലക്കുളത്തൂർ പഞ്ചായത്തിൽ അന്നശ്ശേരി ബസ് ബേയും റോഡും നാടിന് സമർപ്പിച്ചു
Last Updated:
ബസ് ബേ കമ്പനിയുടെ വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിചാണ് പദ്ധതികൾ പൂർത്തീകരിച്ചത്.
തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ അന്നശ്ശേരി ബസാർ ബസ് ബേയുടെയും പൊന്നാറമ്പത്ത് താഴം-തോട്ടോളി താഴം റോഡിൻ്റെയും ഉദ്ഘാടനം വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ നാടിന് വികസനം കൈവരിക്കാൻ സാധിക്കൂ എന്നും വികസന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ഉദ്ഘാടനശേഷം മന്ത്രി പറഞ്ഞു. ബസ് ബേ കമ്പനിയുടെ വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിചാണ് പദ്ധതികൾ പൂർത്തീകരിച്ചത്.
അന്നശ്ശേരി ബസാർ ബസ് ബേയുടെ ഉൽഘാടന ചടങ്ങിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ടി പ്രമീള അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് കെ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷരായ സീന സുരേഷ്, അനിൽ കോരാമ്പ്ര, കെ ജി പ്രജിത, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി എം രാമചന്ദ്രൻ, ഐ പി ഗീത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ വി ഗിരീഷ്, റസിയ തട്ടാരിയിൽ, സെക്രട്ടറി എൻ രാജേഷ് ശങ്കർ, വാർഡ് വികസന സമിതി കൺവീനർ ഇ കെ രാമചന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. അസി. എഞ്ചിനീയർ അഭിലാഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 30, 2025 7:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് തലക്കുളത്തൂർ പഞ്ചായത്തിൽ അന്നശ്ശേരി ബസ് ബേയും റോഡും നാടിന് സമർപ്പിച്ചു


