പുറമേരി ഗ്രാമപഞ്ചായത്തിന് പുതിയ ഓഫീസ്: കെ-സ്മാർട്ട് വഴി സേവനം ജനങ്ങളിലേക്ക് എത്തിക്കുമെന്ന് മന്ത്രി
Last Updated:
പുറമേരി ജനറലിന് സമീപം പഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കാര്യാലയം പണിതത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. പുറമേരി ഗ്രാമപഞ്ചായത്തിൻ്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും അതിവേഗം തീർപ്പാക്കാൻ സർക്കാർ ജീവനക്കാർ ശ്രദ്ധിക്കണം. കെ-സ്മാർട്ട് ക്ലിനിക്കുകൾ സംഘടിപ്പിച്ച് ജനങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകും.
പുറമേരി ജനറലിന് സമീപം പഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് ആസ്തി വികസനഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവയിൽ നിന്ന് 2.6 കോടി രൂപ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കാര്യാലയം പണിതത്. വിവിധ മുറികൾ, ഫീഡിംഗ് റൂമുകൾ, ശുചിമുറികൾ, മീറ്റിംഗ് ഹാളുകൾ എന്നിവ ഉൾപ്പെടുത്തിയാണ് പുറമേരി ഗ്രാമപഞ്ചായത്തിൻ്റെ പുതിയ ഓഫീസ്കെട്ടിടം നിർമ്മിച്ചത്. പുറമേരിയിൽ നടന്ന ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എ അധ്യക്ഷനായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വി കെ ജ്യോതി ലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് കൂടത്താംകണ്ടി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി പി സിനി, സെക്രട്ടറി കെ കെ വിനോദൻ, സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു പുതിയോട്ടിൽ, കെ എം വിജിഷ, ബീന കല്ലിൽ, എൻ എം ഗീത, വാർഡ് മെമ്പർ ഒ ടി ജിഷ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 24, 2025 12:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പുറമേരി ഗ്രാമപഞ്ചായത്തിന് പുതിയ ഓഫീസ്: കെ-സ്മാർട്ട് വഴി സേവനം ജനങ്ങളിലേക്ക് എത്തിക്കുമെന്ന് മന്ത്രി


