advertisement

വടകര ഗവ. ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

Last Updated:

ആറ് നിലകളിലായി ഏകദേശം 83 കോടി രൂപ ചെലവിൽ 14.329 ചതുരശ്ര മീറ്ററിൽ വിപുലമായ സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിക്കാൻ ഒരുങ്ങുന്നത്.

News18
News18
കടത്തനാട് മണ്ണിൻ്റെ ആരോഗ്യമേഖലയ്ക്ക് കരുത്തായ വടകര ഗവ. ജില്ലാ ആശുപത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുകയാണ്. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയായ പി എം ജെ വി കെയിൽ ഉൾപ്പെടുത്തി ആധുനിക സജ്ജീകരണങ്ങളോടെയാണ് കെട്ടിട്ടടം നിർമിക്കുന്നത്. കെട്ടിടത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിട്ടു.
ആറ് നിലകളിലായി ഏകദേശം 83 കോടി രൂപ ചെലവിൽ 14.329 ചതുരശ്ര മീറ്ററിൽ വിപുലമായ സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിക്കാൻ ഒരുങ്ങുന്നത്. ആറ് ഓപ്പറേഷൻ തിയേറ്റർ, 123 കിടക്കകളുള്ള പുരുഷ-വനിതാ വാർഡുകൾ, ഐസൊലേഷൻ വാർഡുകൾ, 22 കിടക്കകളുള്ള എസ് ഐ സി യു, 14 കിടക്കകളുള്ള പോസ്റ്റ് ഓപ്പറേഷൻ വാർഡ്, 25 കിടക്കകളുള്ള എമർജൻസി കെയർ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. മൂന്നൂറോളം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവുമുണ്ട്. ആറ് ലിഫ്റ്റുകൾ, കാത്തിരിപ്പ് കേന്ദ്രം, സ്റ്റോറേജ് സംവിധാനമുള്ള ഫാർമസി, വിശാലമായ 24 ഒ പി മുറികൾ, ലാബ്, റേഡിയോളജി വകുപ്പ്, രക്തബാങ്ക് യൂണിറ്റ്, അഡ്‌മിനിസ്ട്രേഷൻ ഏരിയ, അടുക്കള, ഡൈനിങ് സൗകര്യങ്ങൾ, സി എസ് എസ്‌ ഡി യൂണിറ്റ്, മലിനജല സംസ്‌കരണ പ്ലാന്റ്റിനുള്ള സൗകര്യങ്ങൾ തുടങ്ങിയവയും ഉണ്ടാകും.
advertisement
പുരുഷന്മാരുടെയും സ്ത്രീകളുടെയും വാർഡ് നബാർഡിൻ്റെ ധനസഹായത്തോടെ നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റും. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡും ലേബർ റൂമും ദന്തൽ ഒപിയും നേരത്തേ മാറ്റിയിരുന്നു. യു എൽ സി സിക്കാണ് ഇതിൻ്റെ കെട്ടിട നിർമാണച്ചുമതല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വടകര ഗവ. ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിനു കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement