വോട്ടർ പട്ടിക ശുദ്ധീകരണം: കോഴിക്കോട് ജില്ലയിൽ SIR എന്യുമെറേഷൻ ഫോം വിതരണം ആരംഭിച്ചു
Last Updated:
ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) മാര്‍ വീട് വീടാന്തരം കയറി ഫോമുകള്‍ നല്‍കി വിവരങ്ങള്‍ പൂരിപ്പിച്ച് തിരികെ ശേഖരിക്കുന്ന പ്രവൃത്തി ഡിസംബര്‍ നാലിന് പൂര്‍ത്തിയാക്കും
പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ (സ്പെഷ്യല്‍ ഇൻ്റന്‍സീവ് റിവിഷന്‍-എസ് ഐ ആര്‍) നടപ്പാക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ എന്യുമെറേഷന്‍ ഫോം വിതരണം ആരംഭിച്ചു. കട്ടിപ്പാറ വള്ളുവര്‍കുന്ന് ഉന്നതിയില്‍ സന്ദര്‍ശനം നടത്തി ജില്ലാ തിരഞ്ഞെടുപ്പു ഓഫീസറായ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് എന്യുമെറേഷന്‍ ഫോം വിതരണം ചെയ്തു. കൊടുവള്ളി നിയോജക മണ്ഡലത്തിലെ ആറാം നമ്പര്‍ ബൂത്ത് വള്ളുവര്‍കുന്ന് ഉന്നതിയിലെ ഊര് മൂപ്പത്തിയായ സുമതി (59) മാത (86) എന്നിവരുടെ ഫോമുകള്‍ ജില്ല കളക്ടറുടെ സാന്നിധ്യത്തില്‍ ബിഎല്‍ഒ സ്വീകരിച്ചു.
എസ്‌ഐആര്‍ നടപ്പിലാക്കുന്നതിലൂടെ ഒരാളുടെ പോലും സമ്മതിദായകാവകാശം നഷ്ടപ്പെടില്ല എന്നത് ഉറപ്പ് വരുത്തുമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. പട്ടിക പുതുക്കല്‍ യജ്ഞത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബുത്ത് ലെവല്‍ ഏജൻ്റു (ബിഎല്‍എ) മാരുടെയും സേവനം ഉണ്ടാവണമെന്നും ജില്ല കളക്ടര്‍ ആവശ്യപ്പെട്ടു. വാര്‍ഡ് മെമ്പര്‍ അനില്‍ ജോര്‍ജ്, ഇആര്‍ഒ-ആയ ഡെപ്യൂട്ടി കളക്ടര്‍ പി പി ശാലിനി, തഹസില്‍ദാര്‍ കെ ഹരീഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ നിസാമൂദ്ദീന്‍, ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസര്‍ എസ് സലീഷ്, കട്ടിപ്പാറ വില്ലേജ് ഓഫീസര്‍ ബിന്ദു കെ വര്‍ഗ്ഗീസ്, ബിഎല്‍ഒ വി കെ അനില്‍ കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ജില്ല കളക്ടര്‍ സന്ദര്‍ശനം നടത്തിയത്.
advertisement
ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) മാര്‍ വീട് വീടാന്തരം കയറി ഫോമുകള്‍ നല്‍കി വിവരങ്ങള്‍ പൂരിപ്പിച്ച് തിരികെ ശേഖരിക്കുന്ന പ്രവൃത്തി ഡിസംബര്‍ നാലിന് പൂര്‍ത്തിയാക്കും. അര്‍ഹരായ സമ്മതിദായകര്‍ മാത്രം ഉള്‍പ്പെട്ട, അനര്‍ഹരായ വ്യക്തികള്‍ ആരുമില്ലാത്ത ഏറ്റവും ശുദ്ധമായ സമ്മതിദായകപ്പട്ടിക തയ്യാറാക്കുന്നതിൻ്റെ ഭാഗമായായാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നേതൃത്വത്തില്‍ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം-2025 നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
November 11, 2025 3:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വോട്ടർ പട്ടിക ശുദ്ധീകരണം: കോഴിക്കോട് ജില്ലയിൽ SIR എന്യുമെറേഷൻ ഫോം വിതരണം ആരംഭിച്ചു


