സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിന് സാധ്യത

Last Updated:

എസ്ഐടിയുടെ പരിശോധന ചൊവ്വാഴ്ച സന്നിധാനത്ത് നടക്കും. പഴയ വാതിലും പരിശോധിക്കാനാണ് തീരുമാനം. വിഎസ്എസ്‌സിയുടെ പരിശോധന റിപ്പോർട്ട്‌ സാങ്കേതിക സ്വഭാവം ഉള്ളതാണ്. ശാസ്ത്രീയ പരിശോധനയുടെ വിശദമായ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി

ശബരിമല
ശബരിമല
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോർട്ടെന്ന് നിരീക്ഷിച്ച കോടതി, ഇക്കാര്യത്തിൽ പരിശോധന നടത്തിയ വിഎസ്‌എസ്‌സിയിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കണമെന്നും നിർദേശിച്ചു. പാളികൾ മാറ്റിയിട്ടുണ്ടോ എന്നതിൽ വ്യക്തത ഉണ്ടാക്കാൻ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ്ഐടിയുടെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.
പാളികൾ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടത്തേണ്ടതുണ്ട്. ജനുവരി 20ന് വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്‍കി. വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9ന് വീണ്ടും കേസ് പരിഗണിക്കും.
എസ്ഐടിയുടെ പരിശോധന ചൊവ്വാഴ്ച സന്നിധാനത്ത് നടക്കും. പഴയ വാതിലും പരിശോധിക്കാനാണ് തീരുമാനം. വിഎസ്എസ്‌സിയുടെ പരിശോധന റിപ്പോർട്ട്‌ സാങ്കേതിക സ്വഭാവം ഉള്ളതാണ്. ശാസ്ത്രീയ പരിശോധനയുടെ വിശദമായ വിവരങ്ങൾ പുറത്തുവിടാനാകില്ല. വിഷയത്തില്‍ കൂടുതൽ വ്യക്തത വരണം. അതിന് പരിശോധന നടത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ വ്യക്തത ഉണ്ടാക്കണം. ആവശ്യമെങ്കിൽ മറ്റ് സാങ്കേതിക വിദഗ്ധരുടെ ഉപദേശവും സ്വീകരിക്കാം എന്നും കോടതി വ്യക്തമാക്കി.
advertisement
രേഖകളിൽ ഉള്ളത് ഗുരുതരവും ആശങ്കാജനകവുമായ കണ്ടെത്തലുകളെന്നാണ് ഹൈക്കോടതി വ്യക്തമാക്കുന്നത്. ദേവസ്വം സ്വത്തുക്കളുടെ ആസൂത്രിത കവർച്ചയുടെ സൂചനയെന്നും കോടതി പറയുന്നു. ക്ഷേത്രം സ്വത്തുക്കൾ സംരക്ഷിക്കേണ്ടവർ തന്നെ കൊള്ളയ്ക്ക് നേതൃത്വം നൽകിയെന്നും സംശയമുണ്ട്.
നിലവിൽ 202 സാക്ഷികളുടെ മൊഴികളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കുറ്റകൃത്യത്തിന്റെ പ്രയോഗരീതി ശാസ്ത്രീയമായി വെളിപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. സ്വര്‍ണക്കവര്‍ച്ചയ്ക്കായി എടുത്ത തീരുമാനത്തിന്റെ കണ്ണികള്‍ തിരിച്ചറിഞ്ഞു. ഇതില്‍ വ്യക്തിഗത ഉത്തരവാദിത്തവും ക്രിമിനല്‍ ബാധ്യതയും ഉള്‍പ്പെടും. ഉരുക്കിയ സ്വർണം ഉള്‍പ്പടെയുള്ള തെളിവുകളും കണ്ടെത്താനുണ്ട്.
Summary: The Kerala High Court has expressed suspicion that the original gold plates at Sabarimala might have been swapped. The court observed that the inspection report strengthens this suspicion. Consequently, the court directed that detailed statements be recorded from the VSSC officials who conducted the inspection. To gain clarity on whether the plates were replaced, a scientific examination must be conducted along with the recording of the officials' statements. The court also noted that more accused individuals may need to be arrested in connection with the case.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിന് സാധ്യത
Next Article
advertisement
സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിന് സാധ്യത
സ്വർണപ്പാളികൾ മാറ്റിയെന്ന് സംശയിച്ച് ഹൈക്കോടതി; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റിന് സാധ്യത
  • ശബരിമല സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം ഹൈക്കോടതി ശക്തിപ്പെടുത്തിയതായി റിപ്പോർട്ട്

  • വിഎസ്എസ്‌സി ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കാനും ശാസ്ത്രീയ പരിശോധന നടത്താനും നിർദേശം

  • കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും ദേവസ്വം സ്വത്തുക്കളുടെ ആസൂത്രിത കവർച്ചയെന്നും കോടതി

View All
advertisement