എ ഐ പാഠ്യരീതിയുമായി കോഴിക്കോട്ടെ വേദവ്യാസ വിദ്യാലയം

Last Updated:

അതിജീവനത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും പാഠങ്ങൾ പകർന്നു നൽകുന്ന കുടുംബാന്തരീക്ഷത്തിലുള്ള പഠനമാണു വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നത്.

കോഴിക്കോട് വേദവ്യാസ വിദ്യാലയം സീനിയർ സെക്കൻഡറി ആൻഡ് സൈനിക് സ്കൂൾ
കോഴിക്കോട് വേദവ്യാസ വിദ്യാലയം സീനിയർ സെക്കൻഡറി ആൻഡ് സൈനിക് സ്കൂൾ
പഠനരംഗത്തെ വിജയത്തിളക്കത്തിനു പുറമേ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബട്ടിക്സ് മുതലായ ആധുനിക സങ്കേതങ്ങളും, പുതിയ കാലത്തിന് അനുസരിച്ച പാഠ്യരീതിയുമായി വേദവ്യാസ വിദ്യാലയം സീനിയർ സെക്കൻഡറി ആൻഡ് സൈനിക് സ്കൂൾ. പ്രീകെജി മുതൽ 12ാം ക്ലാസ് വരെ 2500 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. കബഡി, ഫുട്ബോൾ, ഖോ ഖോ, വോളി ബോൾ, ബാസ്ക‌റ്റ് ബോൾ, ബാഡ്മ‌ിൻ്റൻ, ടേബിൾ ടെന്നിസ് എന്നിങ്ങനെ കായിക രംഗത്ത് ശക്തമായ സ്കൂൾ ടീമുകളും വേദവ്യാസ വിദ്യാലയം സീനിയർ സെക്കൻഡറി ആൻഡ് സൈനിക് സ്കൂളിന് നിലവിലുണ്ട്.
വിദ്യാഭാരതി ഹരിയാനയിൽ നടത്തിയ ദേശീയ മത്സരങ്ങളിൽ കഴിഞ്ഞ വർഷം ഇവിടുത്തെ വിദ്യാർഥികൾ പങ്കെടുത്തിരുന്നു. കബഡി ദേശീയ ടീമിലേക്ക് രണ്ട് വിദ്യാർഥികളെയും തിരഞ്ഞെടുത്തിട്ടുണ്ട്. സംസ്കൃതം, സംഗീതം, യോഗാസനം, കായികം, നൈതികം എന്നിവയുൾപ്പെട്ട പഞ്ചാംഗ ശിക്ഷണത്തിലധിഷ്ഠിതമായ വിദ്യാഭ്യാസമാണ് ഈ വിദ്യാലയത്തിൻ്റെ സവിശേഷത. ഭഗവത് ഗീത, സാംസ്‌കാരിക പഠനം എന്നിവയും പ്രത്യേകതയാണ്. ചെസ്, ചെണ്ട, ബോക്സിങ്, കരാട്ടെ, കളരി തുടങ്ങിയ മേഖലകളിലും വിദ്യാർഥികൾക്ക് രാവിലെയും വൈകിട്ടും പ്രത്യേക പരിശീലനം സൈനിക് സ്കൂളിൽ നൽകുന്നുണ്ട്. അതിജീവനത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും പാഠങ്ങൾ പകർന്നു നൽകുന്ന കുടുംബാന്തരീക്ഷത്തിലുള്ള പഠനമാണു വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നത്. 2013ൽ രാഷ്ട്രപതി എ.പി.ജെ. അബ്‌ദുൽ കലാം ഈ വിദ്യാലയം സന്ദർശിച്ചിരുന്നു. 2022ൽ സ്വകാര്യമേഖലയിൽ കേരളത്തിലെ ആദ്യത്തെ സൈനിക് സ്കൂ‌ൾ പദവിയും ഈ വിദ്യാലയത്തിനു ലഭിച്ചു. 13 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഈ സൈനിക് സ്‌കൂളിൽ പഠനം നടത്തുന്നുണ്ട്. ഈ വർഷം സമുദ്രയാത്രയിൽ ലോകം ചുറ്റിയ നേവി കമാൻഡർ കെ. ദിൽന, ജെഇഇ പരീക്ഷയിൽ കേരളത്തിൽ ഒന്നാമതെത്തിയ അക്ഷയ് ബിജു എന്നിവർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർഥികളാണ് എന്നതും ഒരു വസ്തുതയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
എ ഐ പാഠ്യരീതിയുമായി കോഴിക്കോട്ടെ വേദവ്യാസ വിദ്യാലയം
Next Article
advertisement
കേരളം പിടിക്കാൻ ബിജെപി; ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസം തിരുവനന്തപുരത്ത്
കേരളം പിടിക്കാൻ ബിജെപി; ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടു ദിവസം തിരുവനന്തപുരത്ത്
  • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസം തിരുവനന്തപുരത്ത്, ബി.ജെ.പി പരിപാടികൾക്ക് നേതൃത്വം നൽകും

  • അമിത് ഷാ സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാന നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

  • ശനി, ഞായർ ദിവസങ്ങളിൽ പ്രധാന റോഡുകളിൽ വാഹന പാർക്കിങ് നിരോധിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു

View All
advertisement