ലോക മാനസികാരോഗ്യ ദിനം ആചരിച്ച് കോഴിക്കോട്
Last Updated:
2025 ലെ ലോക മാനസികാരോഗ്യ ദിനാചരണത്തിൻ്റെ തീം 'മെൻ്റൽ ഹെൽത്ത് ഇൻ ഹ്യുമാനിറ്റേറിയൻ എമെർജൻസിസ്' എന്നാണ്.
കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണം പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ മാനസികാരോഗ്യ സംരക്ഷണത്തിനും ഉന്നമനത്തിനുമായി ജില്ലാ പഞ്ചായത്ത് നടത്തിവരുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡൻ്റ് അഡ്വ. പി ഗവാസ് അധ്യക്ഷനായി. 2025 ലെ ലോക മാനസികാരോഗ്യ ദിനാചരണത്തിൻ്റെ തീം 'മെൻ്റൽ ഹെൽത്ത് ഇൻ ഹ്യുമാനിറ്റേറിയൻ എമെർജൻസിസ്' എന്നാണ്.
ഒക്ടോബർ 10ന് ആഘോഷിക്കുന്ന ലോക മാനസികാരോഗ്യ ദിനം ആഗോള മാനസികാരോഗ്യ വിദ്യാഭ്യാസം, അവബോധം, സാമൂഹിക കളങ്കത്തിനെതിരായ വാദങ്ങൾ എന്നിവയ്ക്കുള്ള ഒരു അന്താരാഷ്ട്ര ദിനമാണ്. 150-ലധികം രാജ്യങ്ങളിലെ അംഗങ്ങളും സമ്പർക്കങ്ങളുമുള്ള ഒരു ആഗോള മാനസികാരോഗ്യ സംഘടനയായ വേൾഡ് ഫെഡറേഷൻ ഫോർ മെൻ്റൽ ഹെൽത്തിൻ്റെ മുൻകൈയിലാണ് 1992-ൽ ലോക മാനസികാരോഗ്യ ദിനാചരണം ആദ്യമായി ആഘോഷിച്ചത്. ഈ ദിവസം, ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തിൽ മാനസിക രോഗങ്ങളെയും അതിൻ്റെ പ്രധാന പ്രത്യാഘാതങ്ങളെയും കുറിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
advertisement
കോഴിക്കോട് ഇംഹാന്‍സ് അസി. പ്രൊഫസര്‍ ഡോ. ഷീബ നൈനാന്‍, കോഴിക്കോട് ഗവ. മെൻ്റൽ ഹെല്‍ത്ത് സെൻ്റര്‍ സൈക്യാട്രി കണ്‍സല്‍ട്ടൻ്റ് ഡോ. ബിനു പ്രസാദ് എന്നിവര്‍ ലോക മാനസികാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി ക്ലാസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
October 14, 2025 4:26 PM IST