അമേരിക്കൻ ഇന്ത്യക്കാർക്കെതിരെ പോസ്റ്റിട്ടയാളെ പള്ളിയിൽ നിന്നും ജിമ്മിൽ നിന്നും പുറത്താക്കി
- Published by:meera_57
- news18-malayalam
Last Updated:
ഇന്ത്യക്കാര്‍ തെരുവില്‍ ആഘോഷിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്
അമേരിക്കയിലെ ഇന്ത്യൻ സമൂഹങ്ങൾക്കെതിരെ വിവാദ പോസ്റ്റ് പങ്കിട്ട് ടെക്‌സസില്‍ നിന്നുള്ള യുവാവ്. സംഭവം വിവാദമായങ്കെിലും ക്ഷമാപണം നടത്താനും ഇദ്ദേഹം തയ്യാറായില്ല.
ഇന്ത്യക്കാര്‍ തെരുവില്‍ ആഘോഷിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. തന്റെ കുട്ടികള്‍ അമേരിക്കയിലാണ് വളരേണ്ടതെന്നും ഇന്ത്യയിലല്ലെന്നും ഇന്ത്യന്‍ സമൂഹത്തിന്റെ ആഘോഷത്തിനെതിരെയും അമേരിക്കയിലെ ഇന്ത്യന്‍ കുടിയേറ്റത്തിനെതിരെയും പ്രതികരിച്ചുകൊണ്ട് അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. ടെക്‌സാസില്‍ നിന്നുള്ള ഡാനിയേല്‍ കീന്‍ എന്ന യുവാവാണ് വീഡിയോ പോസ്റ്റ് പങ്കുവെച്ചത്.
വീഡിയോ വൈറലായതോടെ ഇത് വലിയ വിവാദത്തിന് തിരികൊളുത്തി. അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ വിമര്‍ശനങ്ങളും ഭീഷണികളും ഉയര്‍ന്നു. 20,000 ഡോളര്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തലും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. മാത്രമല്ല കീനിന്റെ ബിസിനസിലും പ്രതികൂലമായ സാഹചര്യങ്ങള്‍ നേരിട്ടു. അദ്ദേഹത്തിന്റെ പള്ളിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയും ജിമ്മില്‍ അംഗത്വം നിഷേധിക്കുകയും ചെയ്തു.
advertisement
എന്നാല്‍ എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയിലും കീന്‍ തന്റെ പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറായില്ല. തന്റെ ആശങ്കകള്‍ വംശത്തെയോ വംശീയതയെക്കുറിച്ചോ അല്ലെന്നും മറിച്ച് തന്റെ കുട്ടികളുടെ ഭാവിയെ കുറിച്ചും അവരെ ബാധിക്കുമെന്ന് വിശ്വസിക്കുന്ന നയങ്ങളെക്കുറിച്ചുമാണെന്നും അദ്ദേഹം വിശദീകരിച്ചു.
നയങ്ങളുടെ ഫലത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം ന്യൂസ് വീക്കിനോട് സംസാരിക്കവേ പറഞ്ഞു. പോസ്റ്റില്‍ വംശീയ വിദ്വേഷമില്ലെന്നും എതിര്‍പ്പ് നയങ്ങളെ കുറിച്ചും പ്രത്യേക പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റത്തിലെ വന്‍തോതിലുള്ള വര്‍ദ്ധനവിനെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ചെറിയ രപ്രദേശങ്ങളിലെ വര്‍ദ്ധിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ വ്യാപ്തിയെ കുറിച്ചാണ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയതെന്നും വധഭീഷണി നേരിടാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും വ്യക്തിപരമായി തനിക്ക് വംശീയ വിദ്വേഷമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
"ഇത് ചര്‍മ്മത്തിന്റെ നിറത്തെ കുറിച്ചോ മറ്റെന്തെങ്കിലും സംബന്ധിച്ചോ അല്ല. നിങ്ങളുടെ കുട്ടികളെ ഏത് തരത്തിലുള്ള രാജ്യത്തേക്ക് വിടാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ കുട്ടികളെ ബാധിക്കുന്ന നയത്തെ കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടോ? അതാണ് എന്റെയും ആശങ്ക", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സംഭവത്തെ തുടര്‍ന്ന് ആഴ്ചകള്‍ക്കു ശേഷം തന്റെ കടയായ ബൗണ്ടറീസ് കോഫി പ്രവര്‍ത്തനം മെച്ചപ്പെട്ടുവരികയാണെന്നും അദ്ദേഹം അറിയിച്ചു. ഇന്തോ അമേരിക്കകാരോട് തനിക്ക് മോശമായ വികാരങ്ങള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പോസ്റ്റ് സത്യസന്ധമായതിനാലാണ് വളരെയധികം ശ്രദ്ധ നേടിയതെന്നും അദ്ദേഹം പറഞ്ഞു.
advertisement
അദ്ദേഹത്തിന്റെ അംഗത്വം നിഷേധിച്ച ജിം ഉടമയും സംഭവത്തില്‍ പ്രതികരണം അറിയിച്ചു. ഒരു സമൂഹത്തെ ലക്ഷ്യവെച്ചുള്ളതായിരുന്നു പോസ്‌റ്റെന്ന് ജിം ഉടമ കെന്‍ വില്യംസ് വിശദീകരിച്ചു.
യുഎസിലെ ഇന്ത്യന്‍ മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു പ്രധാന സംഘടനയായ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സിലും പ്രതികരിച്ചു. വൈവിധ്യത്തെ ബഹുമാനിക്കുകയും ദോഷകരമോ വേദനാജനകമോ ആയ സംസാരം ഒഴിവാക്കുകയും ചെയ്യുമ്പോള്‍ സമൂഹങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന് സംഘടന വ്യക്തമാക്കി. വിഭാഗീയത പ്രചരിപ്പിക്കുന്നതിനുപകരം ആളുകള്‍ക്കിടയില്‍ ധാരണയും ബന്ധങ്ങളും സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും സംഘടന എടുത്തുകാട്ടി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 14, 2025 3:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
അമേരിക്കൻ ഇന്ത്യക്കാർക്കെതിരെ പോസ്റ്റിട്ടയാളെ പള്ളിയിൽ നിന്നും ജിമ്മിൽ നിന്നും പുറത്താക്കി