കോഴിക്കോട് വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം: വാഹനമോടിച്ച സാബിത്ത് അറസ്റ്റിൽ; ലൈസൻസ് റദ്ദാക്കും
- Published by:Rajesh V
- news18-malayalam
Last Updated:
മരിച്ച ആല്‍വിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്
കോഴിക്കോട്: ബീച്ച് റോഡില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ വാഹനമോടിച്ച സാബിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അശ്രദ്ധമായി വാഹനമോടിച്ചതിനും ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചതിനും മനഃപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുക്കും. വാഹനങ്ങള്‍ ഓടിച്ച സാബിത്തിന്റേയും റയീസിന്റേയും ലൈസന്‍സ് അടുത്ത ദിവസം തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു.
അതേസമയം മരിച്ച ആല്‍വിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് ആല്‍വിനും സംഘവും വെള്ളയില്‍ സ്റ്റേഷനു മുന്‍വശത്ത് ബീച്ച് റോഡില്‍ എത്തിയത്. ആല്‍വിനെ സ്റ്റേഷനു മുന്നില്‍ ഇറക്കിയ ശേഷം രണ്ടു കാറുകളും മുന്നോട്ടു പോയി തിരിച്ചു വരികയായിരുന്നു.
advertisement
റോഡിന്റെ നടുവില്‍ നിന്നും വീഡിയോ ചിത്രീകരിക്കുകയായിരുന്ന ആല്‍വിനെ ഒരു കാര്‍ ഇടിച്ചുവീഴ്ത്തി. തെറിച്ചുയര്‍ന്ന് റോഡില്‍ തലയടിച്ചു വീണ ആല്‍വിന് നട്ടെല്ലിനും പരുക്കേറ്റിരുന്നു. ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പൊലീസ് വ്യക്തമാക്കി. ഇടിച്ചത് ഡിഫെൻഡർ കാർ എന്നാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവർമാരും മൊഴി നൽകിയത്. ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. അതിനാലാണ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കാർ മാറ്റിപറഞ്ഞതെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 11, 2024 3:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് വീഡിയോ ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം: വാഹനമോടിച്ച സാബിത്ത് അറസ്റ്റിൽ; ലൈസൻസ് റദ്ദാക്കും