തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

Last Updated:

സ്കൂട്ടറിൽ കഴക്കൂട്ടത്തേക്ക് പോവുകയായിരുന്ന ധനീഷ് ആംബുലൻസിനടിയിൽപ്പെടുകയായിരുന്നു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ആംബുലൻസ് നിയന്ത്രണം വിട്ട് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ചന്തവിള സ്വദേശി ധനീഷ് (ചന്തു -33) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രി 8 മണിക്ക് ദേശീയപാതയിൽ കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു മുന്നിലായിരുന്നു അപകടം
റോഡിലെ കുഴി കണ്ട് മുന്നിൽ പോയ വാഹനം പെട്ടെന്ന് നിറുത്തിയപ്പോൾ നിയന്ത്രണം തെറ്റിയ ആംബുലൻസ് ഡിവൈഡർ തകർത്ത് എതിർ വശത്തു നിന്നു വന്ന വാഹനങ്ങളിലിടിക്കുകയായിരുന്നു. രണ്ടു കാറുകളിലും സ്കൂട്ടറിലുമാണ് ആംബുലന്‍സ് ഇടിച്ചത്.
സ്കൂട്ടറിൽ കഴക്കൂട്ടത്തേക്ക് പോവുകയായിരുന്ന ധനീഷ്  ആംബുലൻസിനടിയിൽപ്പെടുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്നാണ് ധനീഷിനെ പുറത്തെടുത്തത്.
advertisement
ആദ്യം മെഡിക്കൽ കോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്നു സ്ത്രീകൾക്കും പരിക്കേറ്റിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു
Next Article
advertisement
'ശബരിമലയിൽ അയ്യപ്പനൊപ്പം വാവരെ കാണാൻ ആർഎസ്എസിന് കഴിയുന്നില്ല': മുഖ്യമന്ത്രി
'ശബരിമലയിൽ അയ്യപ്പനൊപ്പം വാവരെ കാണാൻ ആർഎസ്എസിന് കഴിയുന്നില്ല': മുഖ്യമന്ത്രി
  • ശബരിമലയില്‍ അയ്യപ്പനൊപ്പം വാവരെ കാണാന്‍ ആര്‍എസ്എസിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

  • ആര്‍എസ്എസിന് മേധാവിത്വമുണ്ടായാല്‍ മഹാബലിയെ നഷ്ടമാകും, താത്പര്യം വാമനനോടാണെന്നും മുഖ്യമന്ത്രി.

  • കേരളത്തില്‍ ഇഷ്ടമുള്ള വസ്ത്രവും ആഹാരവും കഴിക്കാം, പക്ഷേ ബിജെപിക്ക് വോട്ട് നല്‍കിയാല്‍ തനിമ തകര്‍ക്കും.

View All
advertisement