advertisement

മലപ്പുറത്ത് സർക്കാർ വനിതാ ഡോക്ടർക്ക് പർദ ധരിച്ചെത്തിയ നാലുപേരുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

Last Updated:

മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഡോക്ടർ പെരിന്തൽമണ്ണയിൽ ചികിത്സയിലാണ്

News18
News18
മലപ്പുറത്ത് സർക്കാർ ലേഡി ഡോക്ടറെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ സിനി ജലീലിനെയാണ് ഒരു സംഘം ആക്രമിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തം.
ഡോക്ടറുടെ വീടിനോട് ചേർന്നുള്ള ക്ലിനിക്കിൽ പർദ ധരിച്ചെത്തിയ
നാല് പേരാണ് ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഡോക്ടർ സിനി ജലീൽ പെരിന്തൽമണ്ണയിൽ ചികിത്സയിലാണ്.
ഡോക്ടറുടെ രണ്ട് സഹായികൾക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി എത്തിയ ഒരു യുവതി രക്തസ്രാവത്തെ തുടർന്ന് മരിച്ചിരുന്നു. ഇത് ചികിത്സാ പിഴവ് ആണെന്ന് ആരോപിച്ച് ചിലർ പ്രശ്നമുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ ഡോക്ടർക്ക് നേരെ അക്രമം ഉണ്ടായതെന്നാണ് വിലയിരുത്തൽ.
സംഭവത്തിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രികളും സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരും ഏപ്രിൽ 3 ന് പ്രതിഷേധ സൂചകമായി സമരം പ്രഖ്യാപിച്ചിട്ടുണ്ട്
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് സർക്കാർ വനിതാ ഡോക്ടർക്ക് പർദ ധരിച്ചെത്തിയ നാലുപേരുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement