വൈദ്യുതി ലൈൻ വലിക്കുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് ഇലക്ട്രിക് ഇൻസ്‌പെക്‌ട്രേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: September 19, 2020, 1:18 PM IST
വൈദ്യുതി ലൈൻ വലിക്കുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് ഇലക്ട്രിക് ഇൻസ്‌പെക്‌ട്രേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
  • Share this:
കോട്ടയം: തിരുവഞ്ചൂരിൽ വൈദ്യുതി ലൈൻ വലിക്കുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. ഈരാറ്റുപേട്ട ചെമ്മലമറ്റം സ്വദേശി ജോജോ ജോയി (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെ തിരുവഞ്ചൂർ ജംഗ്ഷന് സമീപം വച്ചായിരുന്നു അപകടം. ത്രീഫേസ് ആക്കുന്നതിനായി ലൈൻ വലിക്കുന്നതിനിടെ വൈദ്യതി ബന്ധം വിച്ഛേദിച്ചിരുന്ന ലൈനിൽ അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിക്കുകയായിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം.

Also Read-'മണർകാട് പള്ളിയുമായി വൈകാരിക ബന്ധം'; ഓർത്തഡോക്സുകാർക്ക് വിട്ടുകൊടുക്കില്ലെന്ന് ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത

രണ്ട് ട്രാൻസ്ഫോമറുകളുള്ള ഡബിൾ ലിങ്ക് പോസ്റ്റിലായിരുന്നു പണികൾ നടന്നിരുന്നത്. ഇത്തരത്തിൽ ഇന്‍റർലിങ്കിംഗ് പോസ്റ്റുകളിൽ പണികൾ നടക്കുമ്പോൾ രണ്ട് ഭാഗത്തുള്ള ട്രാൻസ്ഫോമറുകളിലും വൈദ്യുതി വിതരണം വിച്ഛേദിക്കാറാണ് പതിവ്. എന്നാൽ ഇവിടെ പണി പുരോഗമിക്കുന്നതിനിടെ ഒരു ലൈനിലൂടെ വൈദ്യുതപ്രവാഹം ഉണ്ടാവുകയായിരുന്നു. ഇതാണ് ദുരന്തത്തിൽ കലാശിച്ചത്.

ഷോക്കേറ്റ ജോയി അബോധാവസ്ഥയിലായെന്നാണ് മറ്റുതൊഴിലാളികൾ പറയുന്നത്. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് ഇലക്ട്രിക് ഇൻസ്‌പെക്‌ട്രേറ്റ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.

വാഴയിൽ കോളനി പഴനിലത്ത് പരേതനായ ജോയിയുടെയും ആൻസിയുടെയും മകനാണ് ജോജോ. ഭാര്യ വീണ. ആബേൽ, അതുൽ, അൽഫിയ എന്നിവർ മക്കളാണ്.
Published by: Asha Sulfiker
First published: September 19, 2020, 12:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading