ദീപാ നിശാന്തിനെതിരെ പരാതി; മൂല്യനിര്‍ണ്ണയം വീണ്ടും നടത്തണമോയെന്ന് പരിശോധിക്കും
Last Updated:
ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉപന്യാസ രചനാമത്സരത്തില്‍ ദീപ നിശാന്തിനെ വിധികര്‍ത്താവ് ആക്കിയതിനെതിരെ പരാതി. കെഎസ്‌യുവാണ് ദീപാ നിശാന്തിനെതിരെ പരാതി നല്‍കിയത്. പരാതിയുടെ സ്വഭാവം പരിശോധിച്ച് ഹയര്‍ അപ്പീല്‍ കമ്മിറ്റി തീരുമാനമെടുക്കും. ഉപന്യാസ രചന മല്‍സരങ്ങളുടെ വിധി കര്‍ത്താവായി ദീപ നിശാന്ത് കലോത്സവ വേദിയില്‍ എത്തിയതോടെയാണ് കലോത്സവത്തിലും വിവാദം ഉയര്‍ന്നത്.
പരാതി ഹയര്‍ അപ്പീല്‍ കമ്മിറ്റിയാകും പരിശോധിക്കുക. പരാതിയുടെ സ്വഭാവം പരിശോധിച്ചായിരിക്കും വിഷയത്തില്‍ തീരുമാനം. ആവശ്യമെങ്കില്‍ 13 അംഗ ഹയര്‍ അപ്പീല്‍ സമിതി പുനര്‍ മൂല്യനിര്‍ണ്ണയം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി വേദിയൊരുക്കുമെന്ന് എസ്എഫ്‌ഐ
അധ്യാപികയും എഴുത്തുകാരിയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധികര്‍ത്താവ് ആക്കിയതെന്നും അതിനാല്‍ ദീപ നിശാന്തിനേ മാറ്റേണ്ട കാര്യമില്ല എന്നുമായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദ്യ നിലപാട്. ഇതില്‍ നിന്നാണ് ഡിപിഐ പിന്നോക്കം പോയത്. കലോത്സവ വേദിക്ക് സമീപത്തെ പ്രതിഷേധം അനുചിതമെന്നായിരുന്നു വിഷയത്തെക്കുറിച്ച് മന്ത്രി ജി സുധാകരന്റെ പ്രതികരണം.
advertisement
നേരത്തെ സുരക്ഷ മുന്‍നിര്‍ത്തി മൂല്യനിര്‍ണ്ണയവേദി ലജ്‌നത്തുല്‍ മുഹമ്മദീയ സ്‌കൂളില്‍ നിന്ന് സഹകരണ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ പ്രതിഷേധവുമായി എത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. മൂല്യ നിര്‍ണ്ണയം പൂര്‍ത്തിയാക്കി ദീപ നിശാന്ത് പൊലീസ് സുരക്ഷയിലാണ് പുറത്തേക്ക് പോയത്. അധ്യാപിക എന്ന നിലയിലാണ്് തന്നെ വിധികര്‍ത്താവ് ആക്കിയതെന്നായിരുന്നു സംഭവത്തില്‍ ദീപയുടെ നിലപാട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2018 6:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദീപാ നിശാന്തിനെതിരെ പരാതി; മൂല്യനിര്‍ണ്ണയം വീണ്ടും നടത്തണമോയെന്ന് പരിശോധിക്കും


