'വ്യാജരേഖാ തട്ടിപ്പുകളിൽ അടിയന്തര ഇടപെടൽ വേണം'; KSU ഗവർണറെ സന്ദർശിച്ച് നിവേദനം നൽകി

Last Updated:

ഭരണ സ്വാധീനം ഉപയോഗിച്ച് എസ് എഫ് ഐക്ക് വേണ്ടി നടത്തുന്ന മാഫിയ പ്രവർത്തനങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന് തന്നെ വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കെഎസ്‌യു പറഞ്ഞു

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന വ്യാജരേഖ ചമയ്ക്കൽ തട്ടിപ്പുകളിൽ ഗവർണറുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് കെ എസ് യു പ്രതിനിധികൾ ഗവർണറെ സന്ദശിച്ച് നിവേദനം നൽകി. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം കോം അഡ്മിഷൻ നേടിയ എം എസ് എം കോളേജ് വിദ്യാർത്ഥി നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് സമ്പാദിച്ച് ജോലി നേടുന്ന കെ വിദ്യ, പരീക്ഷ എഴുതാതെ പാസ്സാകുന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോ, കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ UUC ആൾമാറാട്ടം തുടങ്ങിയ വിഷയങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്നതാണ്.
ഭരണ സ്വാധീനം ഉപയോഗിച്ച് സിൻഡിക്കേറ്റ് അംഗങ്ങളും സിപിഎം നേതാക്കളും എസ് എഫ് ഐക്ക് വേണ്ടി നടത്തുന്ന മാഫിയ പ്രവർത്തനങ്ങൾ കേരളത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് തന്നെ വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കെഎസ്‌യു പറഞ്ഞു. സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിലെ വൈസ് ചാൻസലർമാരുടെയും ഗവൺമെന്റ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെയും നിയമങ്ങളുടെ സ്തംഭനവസ്ഥയിലും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കെ എസ് യു സന്ദർശനം. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി കെ എസ് യു സംസ്ഥാന കൺവീനവർമാരായ ജെസ്വിൻ റോയ് , അബ്ബാദ് ലുത്ഫി, അതുല്യ ജയാനന്ദ്, രോഹിത് ഗോവിന്ദ് എന്നിവരാണ് ഗവർണ്ണറെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വ്യാജരേഖാ തട്ടിപ്പുകളിൽ അടിയന്തര ഇടപെടൽ വേണം'; KSU ഗവർണറെ സന്ദർശിച്ച് നിവേദനം നൽകി
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement