തിരുവനന്തപുരം: പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് റംസാന്‍റെ (Ramadan) ആദ്യ പത്തിൽ തന്നെ ശിക്ഷ കിട്ടുമെന്ന് കരുതിയില്ലെന്ന് മുൻ മന്ത്രി കെ ടി ജലീൽ. കെ എം ഷാജിയുടെ (KM Shaji) ഭാര്യയുടെ 25 ലക്ഷം രൂപയുടെ സ്വത്ത് ഇഡി (ED) കണ്ടുകെട്ടിയെന്ന വാർത്തയ്ക്ക് പ്രതികരണമായി എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് ജലീൽ ഇക്കാര്യം പറഞ്ഞത്. ഖുർആന്‍റെ മറവിൽ സ്വർണക്കടത്ത് നടത്തിയെന്നും ഖുർആനല്ല കിട്ടിയ സ്വർണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചിരുന്നുവെന്ന് കെ ടി ജലീൽ പറഞ്ഞു.
കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
വിശുദ്ധ ഖുർആന്‍റെ മറവിൽ ഈയുള്ളവൻ സ്വർണ്ണം കള്ളക്കടത്തു നടത്തി എന്നും ഖുർആനല്ല കിട്ടിയ സ്വർണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ എന്‍റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചിരുന്നു.
സ്വർണ്ണക്കടത്ത് വിവാദത്തെ തുടർന്ന് ഇ.ഡി, കസ്റ്റംസ്, എൻ.ഐ.എ എന്നീ മൂന്ന് അന്വേഷണ ഏജൻസികളാണ് എനിക്ക് ചുറ്റും പത്മവ്യൂഹം തീർത്തത്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നിൽ നിന്ന് കണ്ടുകെട്ടാനോ അവർക്ക് സാധിച്ചില്ല. ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അത്.
Also Read-
DYFI നേതാവിനെയും യുവതിയേയും കാണാതായി; പുരോഹിതന്റെയും മാതാപിതാക്കളുടെയും നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന് മാര്‍ച്ച്
വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് പരിശുദ്ധ റംസാൻ. നോമ്പിന്‍റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല. "നിങ്ങളുടെ നാവിനെ നിങ്ങൾ സൂക്ഷിക്കുക" എന്ന പ്രവാചക വചനം എത്ര അന്വർത്ഥമാണ്.
ലീഗ് നേതാവ് കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും അഴീക്കോട് മുന്‍ എംഎല്‍എയുമായ കെ എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് കണ്ടുകെട്ടി. എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റാണ് 25 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടിയത്. കള്ള പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡിയുടെ നടപടി. കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടുകെട്ടിയ വിവരം ട്വിറ്റർ പോസ്റ്റിലൂടെയാണ് ഇ.ഡി അറിയിച്ചത്. കളളപ്പണം വെളുപ്പില്‍ നരോധന നിമയമനുസരിച്ചാണ് കെ എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് കണ്ടുകെട്ടിയത്.
കെ എം ഷാജിയുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഏതാനും കേസുകള്‍ നിലവിലുണ്ട്. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസ് ഇ ഡിയാണ് അന്വേഷിക്കുന്നത്. ഈ കേസില്‍ ഷാജിയെയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു. ഏത് കേസിലാണ് ഇപ്പോൾ ഇ.ഡി നടപടിയെടുത്തതെന്ന് വ്യക്തമല്ല. 2020 ഏപ്രിലില്‍ കണ്ണൂര്‍ വിജിലന്‍സാണ് കെ എം ഷാജിക്കെതിരെ ആദ്യം കേസെടുത്തത്. പിന്നീട് ഇ.ഡി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.