Jose K Mani Expelled from UDF | യുഡിഎഫ് തീരുമാനം ലീഗിന്റേതും; ചർച്ചയ്ക്ക് മുന്‍കൈയെടുക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി

Last Updated:

കോൺഗ്രസ് തീരുമാനിക്കട്ടെ യെന്നായിരുന്നു ലീഗ് നിലപാട്. വിഷയത്തിൽ കോൺഗ്രസ് നിലപാട് അംഗീകരിക്കും.

മലപ്പുറം: ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കാനുള്ള യുഡിഎഫിന്റെ തീരുമാനം മുസ്‍ലിം ലീഗിന്റേതു കൂടിയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫ് കൺവീനർ എല്ലാവരുമായും ബന്ധപ്പെട്ടു. സാഹചര്യം അറിയിച്ചു. ഇത് കോട്ടയം ജില്ലയെ സംബന്ധിക്കുന്ന വിഷയമാണ്. അത് കോൺഗ്രസ് തീരുമാനിക്കട്ടെ യെന്നായിരുന്നു ലീഗ് നിലപാട്. വിഷയത്തിൽ കോൺഗ്രസ് നിലപാട് അംഗീകരിക്കും. വിശദമായ ചർച്ചകൾ ഒരുപാട് തവണ നടന്നു. ഈ ഘട്ടത്തിൽ വീണ്ടും ചർച്ചയ്ക്ക് മുന്‍കൈയെടുക്കാൻ ലീഗിന് കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
You may also like:ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫ് മുന്നണിയിൽ നിന്നും പുറത്താക്കി [NEWS]'കേന്ദ്രത്തിൽ കൂടുതൽ പദവികൾ ലഭിക്കും'; ജോസ് കെ മാണിയെ എൻ.ഡിഎയിലേക്ക് സ്വാഗതം ചെയ്ത് പി.സി തോമസ് [NEWS] ഭീഷണിക്കു വഴങ്ങാതെ ജോസിനെ പുറത്താക്കി; ജില്ലയുടെ മൂന്നു സീറ്റുകളിൽ ലക്ഷ്യമിട്ട് കോൺഗ്രസ് [NEWS]
യുഡിഎഫ് തീരുമാനം ആണ് ലീഗിൻറെ തീരുമാനം എന്ന് ജോസ് കെ മാണിയെ അറിയിച്ചിരുന്നു. കെ.എം  മാണിയുമായുള്ള വൈകാരിക ബന്ധത്തെ അങ്ങേയറ്റം വില മതിക്കുന്നുണ്ട്. ഒന്നും അവസാനിപ്പിച്ചെന്ന് പറയുന്നില്ല.
advertisement
ലീഗിന് ഇപ്പൊൾ ചർച്ചക്ക് മുൻകൈ എടുക്കാൻ ഉള്ള അധികാരമില്ല. നാളെ മലപ്പുറത്ത് യോഗം ചേരുന്നുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങൾ യോഗ ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Jose K Mani Expelled from UDF | യുഡിഎഫ് തീരുമാനം ലീഗിന്റേതും; ചർച്ചയ്ക്ക് മുന്‍കൈയെടുക്കാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement