നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സഖാവിന്റെ' ഓർമകൾക്ക് വയസ് 72; സ്മരണകളിരമ്പുന്ന മണ്ണിന്റെ അവകാശം നേടി സിപിഐ

  'സഖാവിന്റെ' ഓർമകൾക്ക് വയസ് 72; സ്മരണകളിരമ്പുന്ന മണ്ണിന്റെ അവകാശം നേടി സിപിഐ

  അതീവ രഹസ്യമായാണ് സിപിഐ ഈ ഭൂമി സ്വന്തമാക്കിയത്. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കാനം രാജേന്ദ്രന്റെ പേരിൽ ഇന്നലെ ഭൂമിയുടെ പോക്കു വരവ് നടത്തിയ ശേഷമാണ് വിവരം പുറത്തുവിട്ടത്.

  News18 Malayalam

  News18 Malayalam

  • Share this:
   കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള ജനിച്ചു വളർന്ന വൈക്കം ക്ഷേത്രനഗരിയിലെ ചുവന്ന മണ്ണ് ഇനി സിപിഐക്ക് സ്വന്തം. കൃഷ്ണപിള്ള ജനിച്ച പറൂർ വീടിരുന്ന 16.5 സെന്റ് സ്ഥലം കുടുംബാംഗങ്ങളിൽ നിന്ന് സിപിഐ വിലയ്ക്കുവാങ്ങി. പി. കൃഷ്ണപിള്ള ദിനത്തോടനുബന്ധിച്ച് ഇന്ന് ഇവിടെ പതാക ഉയർത്തും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളചരിത്രം വിളംബരം ചെയ്യുന്ന സ്മാരകം, ലൈബ്രറി, മ്യൂസിയം എന്നിവ ഇവിടെ സ്ഥാപിക്കാനാണ് സിപിഐയുടെ തീരുമാനം.

   കൃഷ്ണപിള്ളയുടെ രാഷ്ട്രീയ പൈതൃകം സിപിഐയും സിപിഎമ്മും അവകാശപ്പെടുന്ന സാഹചര്യത്തിൽ അതീവ രഹസ്യമായാണ് സിപിഐ ഈ ഭൂമി സ്വന്തമാക്കിയത്. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കാനം രാജേന്ദ്രന്റെ പേരിൽ ഇന്നലെ ഭൂമിയുടെ പോക്കു വരവ് നടത്തിയ ശേഷമാണ് വിവരം പുറത്തുവിട്ടത്. ആറുമാസം മുൻപ് കുടുംബാംഗങ്ങൾ വൈക്കത്തെ സ്ഥലം വിൽക്കുന്നുവെന്നറിഞ്ഞ് സിപിഐ നേതാക്കൾ സമീപിച്ചു. നഗരസഭയിലെ ആയുർവേദ ആശുപത്രിക്ക് സമീപത്താണ് ഈ ഭൂമി. വീട് ഇപ്പോഴില്ല. തറയും പറമ്പുമുള്ള സ്ഥലം ഇന്നലെ പാർട്ടി പ്രവർത്തകർ വൃത്തിയാക്കി.

   TRENDING Fake and Fact| സർക്കാരിനെതിരായ വാർത്ത 'ഫേക്ക്' എന്ന് മുദ്ര; വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ച് പിആർഡിയുടെ 'മാതൃക' [NEWS]COVID 19| 103 വയസുകാരന് കോവിഡ് മുക്തി; അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളേജ്; പൂക്കൾ നൽകി യാത്രയാക്കി [NEWS] Sushant Singh Rajput| 'മദ്യപിച്ച അവസ്ഥയിൽ സുശാന്തിന്‍റെ സഹോദരി ലൈംഗിക താൽപര്യത്തോടെ പെരുമാറി'; റിയാ ചക്രബർത്തി[NEWS]   1906ൽ വൈക്കത്ത് മണപ്പള്ളി നാരായണൻ നായരുടെയും പറൂർ വീട്ടിൽ പാർവതിയുടെയും മകനായാണ് കൃഷ്ണപിള്ള ജനിച്ചത്. പഠനത്തിനുശേഷം ആലപ്പുഴയിൽ കയർ തൊഴിലാളിയായ കൃഷ്ണപിള്ള കണ്ണാർക്കാട്ട് വീട്ടിൽ വച്ചാണ് 1948 ഓഗസ്റ്റ് 19നു പാമ്പു കടിയേറ്റ് മരിച്ചത്. കണ്ണാർക്കാട്ട് വീട് സിപിഎം വാങ്ങി സ്മാരകമാക്കിയിരുന്നു. ഇവിടെ ഇരുപാർട്ടികളുംചേർന്നാണ് അനുസ്മരണ സമ്മേളനം നടത്തിയിരുന്നത്. 1927ൽ പറൂർ കുടുംബം ഭാഗം വച്ചു. തറവാട്ടിലുള്ളവർ അലഹബാദിലേക്ക് പോയി. ഇപ്പോഴത്തെ അവകാശികളായ കെ എസ് സുനീഷ്, കെ എസ് കണ്ണൻ, നന്ദിനി സോമൻ എന്നിവരിൽ നിന്നാണ് പാർട്ടി ഭൂമി വാങ്ങിയത്.
   Published by:Rajesh V
   First published:
   )}