'മുനമ്പത്ത് വഖഫിന്റെ പേരിൽ കുടിയൊഴിപ്പിക്കാൻ എൽഡിഎഫും യുഡിഎഫും ഒരുമിച്ച്'; ദീപിക എഡിറ്റോറിയൽ പരാമർശിച്ച് കെ.സുരേന്ദ്രൻ

Last Updated:

വോട്ട് ബാങ്കിന് വേണ്ടി വഖഫ് ബില്ലിനെതിരെ നിയമസഭയിൽ ഐക്യകണ്ഠേന പ്രമേയം അവതരിപ്പിച്ച ഭരണ-പ്രതിപക്ഷങ്ങൾ മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു

മുനമ്പത്ത് വഖഫ് നിയമത്തിൻ്റെ പേരിൽ തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന് എൽഡിഎഫും യുഡിഎഫും പിന്തുണ നൽകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കത്തോലിക്കാ സഭയോടൊപ്പം നിൽക്കുന്ന 'ദീപിക' പത്രത്തിന്റെ എഡിറ്റോറിയൽ പരാമർശിച്ചാണ് സുരേന്ദ്രന്റെ പ്രതികരണം.
വോട്ട് ബാങ്കിന് വേണ്ടി കേന്ദ്ര സർക്കാരിൻ്റെ വഖഫ് ബില്ലിനെതിരെ നിയമസഭയിൽ ഐക്യകണ്ഠേന പ്രമേയം അവതരിപ്പിച്ച ഭരണ-പ്രതിപക്ഷങ്ങൾ മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണെന്നും പാലക്കാട് മാധ്യമപ്രവർത്തകരോട് സുരേന്ദ്രന്‍ പറഞ്ഞു. നിലവിലുള്ള വഖഫ് നിയമം രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ വഖഫ് ബോർഡിന് അധിനിവേശം നടത്താനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ്. അതുകൊണ്ടാണ് കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. എന്നാൽ യുഡിഎഫും എൽഡിഎഫും പ്രീണന രാഷ്ട്രീയത്തിന് വേണ്ടി ഇതിനെ തുരങ്കംവെക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
'മു​ന​മ്പ​ത്തെ മ​നു​ഷ്യ​രു​ടെ ക​ണ്ണീ​രു കാ​ണാ​തെ വ​ഖ​ഫ് നി​യ​മം സം​ര​ക്ഷി​ക്കാ​ൻ നി​ങ്ങ​ൾ പ്ര​മേ​യം പാ​സാ​ക്കു​മ്പോ​ൾ, ഇ​ര​ക​ൾ​ക്കും അ​വ​ർ​ക്കൊ​പ്പ​മു​ള്ള​വ​ർ​ക്കും ത​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​കൾ ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ടി​വ​രും' എന്ന് പറഞ്ഞാണ് ദീപിക എഡിറ്റോറിയൽ ആരംഭിക്കുന്നത്. വ​ഖ​ഫ് നി​യ​മ​ത്തി​ന്‍റെ മു​ന​മ്പം ഇ​ര​ക​ളെ​യും അ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രെ​യു​മൊ​ക്കെ പി​ന്നി​ൽ​നി​ന്നു കു​ത്തി​യ രണ്ടു മു​ന്ന​ണി​ക​ളും ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ ജ​ന​ങ്ങ​ളെ നി​ർ​ബ​ന്ധി​ക്കു​ക​യാ​ണ്. മു​ന​മ്പ​ത്തു വ​ന്ന് നീ​തി ന​ട​പ്പാ​ക്കു​മെ​ന്നു പ​റ​ഞ്ഞ​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി വ​ഖ​ഫി​ൽ തൊ​ട​രു​തെ​ന്നു പ​റ​ഞ്ഞ് പ്ര​മേ​യം പാ​സാ​ക്കിയെന്നും ദീപിക വിശദീകരിച്ചു.
advertisement
'ഈ ​രാ​ജ്യ​ത്തി​ന്‍റെ ചു​മ​ലി​ൽ ന​ര​സിം​ഹ​റാ​വു​വി​ന്‍റെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ കെ​ട്ടി​വ​ച്ച ശാ​പ​മാ​ണ് 1995ലെ ​വ​ഖ​ഫ് നി​യ​മം. ഇ​തി​ന്‍റെ 40-ാം അ​നു​ച്ഛേ​ദ പ്ര​കാ​രം, ഏ​തെ​ങ്കി​ലും സ്വ​ത്ത് ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് വ​ഖ​ഫ് ബോ​ർ​ഡ് ക​രു​തി​യാ​ൽ നി​ല​വി​ലു​ള്ള ഏ​തു ര​ജി​സ്ട്രേ​ഷ​ൻ ആ​ക്ടിനെ​യും മ​റി​ക​ട​ന്ന് അ​തു സ്വ​ന്ത​മാ​ക്കാം. ഇ​ട​പെ​ടാ​ൻ ഹൈ​ക്കോ​ട​തി​ക്കു​പോ​ലും പ​രി​മി​ത​മാ​യ അ​ധി​കാ​ര​മേ​യു​ള്ളൂ. വ​ഖ​ഫ് ബോ​ർ​ഡി​നെ​തി​രേ പ​രാ​തി​യു​ള്ള​വ​ർ വ​ഖ​ഫ് ട്രൈ​ബ്യൂ​ണ​ലു​ക​ളെ സ​മീ​പി​ച്ചു​കൊ​ള്ള​ണം. ജ​നാ​ധി​പ​ത്യ​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നും​മേ​ൽ ഒ​രു സ​ർ​ക്കാ​ർ ന​ട​ത്തി​യ പി​ൻ​വാ​തി​ൽ നി​യ​മം! കോ​ൺ​ഗ്ര​സ് വി​ത​ച്ചു, വ​ഖ​ഫ് കൊ​യ്തു' എന്നും എഡിറ്റോറിയലിൽ പറയുന്നു.
advertisement
'കാ​ശു​കൊ​ടു​ത്തു വാ​ങ്ങി​യ ഭൂ​മി​യു​ടെ അ​വ​കാ​ശം ഉ​ട​മ​ക​ളി​ൽ​നി​ന്നു പി​ടി​ച്ചു​പ​റി​ക്കു​ന്ന​വ​രു​ടെ മൗ​ലി​കാ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ൻ കൈ​കോ​ർ​ക്കു​ന്ന ഈ ​നി​യ​മ​സ​ഭ​യി​ൽ മു​ന​ന്പ​ത്തെ മ​നു​ഷ്യ​ർ​ക്കു​വേ​ണ്ടി ശ​ബ്ദി​ക്കാ​ൻ ഒ​രാ​ളു​പോ​ലും ഇല്ലേ?. മു​നമ്പ​ത്തു മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തൊ​രി​ട​ത്തും ഈ ​ദു​ർ​വി​ധി​യു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ആ ​ക​ത്ത്. മു​നമ്പ​​ത്തു​നി​ന്ന് ആ​രെ​യും ഒ​ഴി​പ്പി​ക്കി​ല്ലെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. ഒ​ഴി​പ്പി​ക്കു​മോ ഇ​ല്ല​യോ എ​ന്ന​ത​ല്ല, അ​വ​രു​ടെ സ്വ​ന്തം ഭൂ​മി​യു​ടെ അ​വ​കാ​ശ​ രേ​ഖ​ക​ൾ​ക്കു​മേ​ൽ കൈ​വ​യ്ക്കാ​ൻ ഒ​രു വ​ഖ​ഫി​നെ​യും അനുവദിക്കതിരിക്കുകയാണുവേ​ണ്ട​ത്. കാ​ശു​കൊ​ടു​ത്തു കി​ട​പ്പാ​ടം വാ​ങ്ങി​ച്ചി​ട്ട് വ​ഖ​ഫി​ന്‍റെ ദ​യാ​ദാ​ക്ഷി​ണ്യ​മാണോ' എന്നും ചോദിക്കുന്നു.
'ശ​രി​യ​ത്ത് വാ​ഴ്ച ഉ​റ​പ്പാ​ക്കു​ന്ന വ​ഖ​ഫ് നി​യ​മം നെ​ഞ്ചോ​ടു ചേ​ർ​ത്തു​വ​ച്ചു​കൊ​ണ്ട് അ​തി​ന്‍റെ ഇ​ര​ക​ളെ ര​ക്ഷി​ക്കാ​മെ​ന്നു വ്യാ​മോ​ഹി​പ്പി​ക്കു​ന്ന ച​തി കേ​ര​ളം തി​രി​ച്ച​റി​ഞ്ഞു​ക​ഴി​ഞ്ഞു. മു​നമ്പ​ത്തെ മ​നു​ഷ്യ​രു​ടെ ക​ണ്ണീ​രു കാ​ണാ​തെ വ​ഖ​ഫ് നി​യ​മം സം​ര​ക്ഷി​ക്കാ​ൻ നി​ങ്ങ​ൾ പ്ര​മേ​യം പാ​സാ​ക്കു​മ്പോ​ൾ, ഇ​ര​ക​ൾ​ക്കും അ​വ​ർ​ക്കൊ​പ്പ​മു​ള്ള​വ​ർ​ക്കും ത​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​ക​ൾ ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ടി​വ​രും. തീ​വ്ര​വാ​ദം അ​ധ്യാ​പ​ക​ന്‍റെ കൈ​വെ​ട്ടു​കേ​സി​നു മു​മ്പും ​ശേ​ഷ​വും എ​ന്ന​തു​പോ​ലെ കേ​ര​ള രാ​ഷ്‌​ട്രീ​യം മു​നമ്പ​ത്തി​നു മു​മ്പും ​ശേ​ഷ​വും എ​ന്നു രേ​ഖ​പ്പെ​ടു​ത്തും. ഭീ​ഷ​ണി​യ​ല്ല, ഇ​ര​ക​ളു​ടെ അ​തി​ജീ​വ​ന രാ​ഷ്‌​ട്രീ​യം', എന്ന് പറഞ്ഞാണ് എഡിറ്റോറിയൽ അവസാനിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുനമ്പത്ത് വഖഫിന്റെ പേരിൽ കുടിയൊഴിപ്പിക്കാൻ എൽഡിഎഫും യുഡിഎഫും ഒരുമിച്ച്'; ദീപിക എഡിറ്റോറിയൽ പരാമർശിച്ച് കെ.സുരേന്ദ്രൻ
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement