തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ LDF സ്ഥാനാർഥി കുഴഞ്ഞു വീണു മരിച്ചു
- Published by:user_49
Last Updated:
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വീട്ടിലെത്തി സ്ലിപ്പുകൾ എഴുതുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു
മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർഥി കുഴഞ്ഞു വീണു മരിച്ചു. സി.പി.എം സ്ഥാനാർഥിയായ ഈരേഴ തെക്ക് ചെമ്പോലിൽ മഹാദേവൻപിള്ള (64) യാണ് മരിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വീട്ടിലെത്തി സ്ലിപ്പുകൾ എഴുതുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനും സി.പി.എം ചെട്ടികുളങ്ങര കിഴക്ക് ഏഴാം വാർഡ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ: കൃഷ്ണകുമാരി, മകൻ: രോഹിത് എം.പിള്ള
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 06, 2020 10:56 PM IST









