കോവിഡ് രോഗികൾ 15000 ത്തിന് മുകളിൽ എത്തിയേക്കാമെന്ന് മുഖ്യമന്ത്രി; തൽക്കാലം ലോക് ഡൗൺ വേണ്ടെന്ന് എൽ.ഡി.എഫ്

ഒക്ടോബർ അവസാനത്തോടെ കോവിഡ് വ്യാപന തോത് പിടിച്ചുനിർത്താൻ ആകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി

News18 Malayalam | news18-malayalam
Updated: September 29, 2020, 6:41 PM IST
കോവിഡ് രോഗികൾ 15000 ത്തിന് മുകളിൽ എത്തിയേക്കാമെന്ന് മുഖ്യമന്ത്രി; തൽക്കാലം ലോക് ഡൗൺ വേണ്ടെന്ന് എൽ.ഡി.എഫ്
News18 Malayalam
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം 15000ത്തിന് മുകളിൽ എത്തിയേക്കാമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ഇടതു മുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ രോഗവ്യാപനം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അതേസമയം സംസ്ഥാനത്ത് തൽക്കാലം ലോക്ക്ഡൗൺ വേണ്ടെന്ന് ഇടതുമുന്നണി യോഗം നിർദ്ദേശിച്ചു.

ഒക്ടോബർ രണ്ടാമത്തെ ആഴ്ചയോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 15,000 ത്തിനു മുകളിൽ എത്തിയേക്കാമെന്നാണ്  മുഖ്യമന്ത്രി അറിയിച്ചത്. അപ്പോഴത്തെ സാഹചര്യം കൂടി പരിഗണിച്ച ശേഷം സമ്പൂർണ ലോക്ക് ഡൗണിലേക്ക് പോയാൽ മതിയെന്നാണ് തീരുമാനം. ഒക്ടോബർ അവസാനത്തോടെ കോവിഡ് വ്യാപന തോത് പിടിച്ചുനിർത്താൻ ആകുമെന്നാണ്  പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read 'താങ്കളടക്കം മൂന്ന് മന്ത്രിമാർക്ക് കോവിഡ് ബാധിച്ചത് ഏത് UDF സമരത്തിൽ പങ്കെടുത്തിട്ടാണ്?': ഐസക്കിനോട് വി.ഡി സതീശൻ

അതുവരെ കർശനമായ നിയന്ത്രണം തുടരും. പ്രാദേശികമായി കണ്ടെയ്ൻൻമെൻ്റ് സോണുകൾ ഏർപ്പെടുത്തി രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഒക്ടോബർ അവസാനവും  രോഗവ്യാപനം വലിയ തോതിൽ വർധിച്ചാൽ മാത്രം സമ്പൂർണ ലോക് ഡൗണിലേക്ക് പോയാൽ മതിയെന്നാണ്  സർക്കാരിൻ്റെ തീരുമാനം.

ഇടതുമുന്നണി  തീരുമാനിച്ചിരുന്ന സമരപരിപാടികളും കോവിഡിൻ്റെപശ്ചാത്തലത്തിൽ മാറ്റിവച്ചു. പ്രതിപക്ഷവും ആൾക്കൂട്ടം ഉണ്ടാകുന്ന പരിപാടികൾ മാറ്റിവയ്ക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അതേസമയം സർക്കാരിനെതിരായ സമരം തുടരുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്.
Published by: Aneesh Anirudhan
First published: September 29, 2020, 6:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading