പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരന് ഇ ഡി നോട്ടീസ്; അടുത്തയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

Last Updated:

കേസിൽ ഐജി ലക്ഷ്മണിനെയും റിട്ട. ഡിഐജി സുരേന്ദ്രനെയും ഇഡി ചോദ്യം ചെയ്യും

കെ.സുധാകരന്‍
കെ.സുധാകരന്‍
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ഇ ഡി നോട്ടീസ്. അടുത്തയാഴ്ച്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കേസിൽ ഐജി ലക്ഷ്മണിനെയും റിട്ട. ഡിഐജി സുരേന്ദ്രനെയും ഇഡി ചോദ്യം ചെയ്യും.
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് അന്വേഷണം. ഇഡി നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെതി. സുധാകരനെ ഇഡി വേട്ടയാടുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
Also Read- ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കെതിരെ മോൻസന്റെ വെളിപ്പെടുത്തൽ; പരാതി നൽകാൻ കെ സുധാകരൻ
കേന്ദ്ര ഏജൻസികളെല്ലാം ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ആയുധമാണ്. ഇതുവരെ ഒരു നേതാവിനെ പോലും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നും കെ സി വേണുഗോപാൽ വയനാട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുരാവസ്തു തട്ടിപ്പ് കേസിൽ കെ സുധാകരന് ഇ ഡി നോട്ടീസ്; അടുത്തയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement