'വോട്ട് ചോദിക്കുന്നതിന് മുന്‍പ് കുഞ്ഞാലിക്കുട്ടി മാപ്പ് ചോദിക്കണം': വിമർശനവുമായി വിജയരാഘവനും ജലീലും
Last Updated:
കല്ല്യാണത്തിന് കളിയാട്ടത്തിനും വേലയ്ക്കും നേർച്ചയ്ക്കും പൂരത്തിനും നടക്കാൻ ആളുകളെ വേണമെന്നുണ്ടെങ്കിൽ തോൽപ്പിച്ച് അവരെ മലപ്പുറത്ത് നിർത്തുകയാണ് വേണ്ടത്
മലപ്പുറം : വോട്ട് ചോദിക്കുന്നതിന് മുൻപ് ജനങ്ങളോട് മാപ്പ് ചോദിക്കുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്യേണ്ടതെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. മുത്തലാഖ്, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടെടുപ്പുകളിൽ നിന്ന് വിട്ടു നിന്ന കുഞ്ഞാലിക്കുട്ടി വോട്ടിന് മുൻപ് മാപ്പാണ് ജനങ്ങളോട് ചോദിക്കേണ്ടത്. 2006 ൽ കുറ്റിപ്പുറത്ത് ഒരു അധ്യാപകനോട് തോറ്റ കുഞ്ഞാലിക്കുട്ടി 2019 ൽ മലപ്പുറത്ത് ഒരു വിദ്യാർത്ഥിയോട് മുട്ടുമടക്കുമെന്നും വിജയരാഘവൻ
കൂട്ടിച്ചേർത്തു.
Also Read-കോട്ടയത്ത് തികഞ്ഞ വിജയപ്രതീക്ഷയിലെന്ന് തോമസ് ചാഴിക്കാടൻ
എൽഡിഎഫ് മലപ്പുറം കൺവൻഷനിലായിരുന്നു കുഞ്ഞാലിക്കുട്ടിക്കെതിരെ യോഗത്തിലെ മുഖ്യപ്രഭാഷകനായ വിജയരാഘവന്റെ പരാമർശങ്ങൾ. യോഗത്തിൽ മുഴുവൻ നിറഞ്ഞുനിന്നതും ലീഗിന് എതിരായ പരിഹാസവും വിമർശനവും തന്നെ ആയിരുന്നു.
വിജയരാഘവന് പിന്നാലെ വേദിയിലെത്തിയ മന്ത്രി കെ.ടി.ജലീലും കുഞ്ഞാലിക്കുട്ടിക്കെതിരെ നിശിത വിമർശനങ്ങളാണ് ഉന്നയിച്ചത്. ലോക്സഭയിലേക്ക് അയക്കാൻ നിലവാരമുള്ള ആളല്ല കുഞ്ഞാലിക്കുട്ടി എന്നായിരുന്ന ജലീലിന്റെ പ്രതികരണം. കല്ല്യാണത്തിന് കളിയാട്ടത്തിനും വേലയ്ക്കും നേർച്ചയ്ക്കും പൂരത്തിനും നടക്കാൻ ആളുകളെ വേണമെന്നുണ്ടെങ്കിൽ തോൽപ്പിച്ച് അവരെ മലപ്പുറത്ത് നിർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
advertisement
Also Read-മത തീവ്രവാദികളുടെ കൈയിലെ കളിപ്പാവയാണ് പ്രധാനമന്ത്രിയെന്ന് വി.എസ്
ലോക് സഭയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുത്തതിനേക്കാൾ കൂടുതൽ ദിവസം പാർലമെൻറിന് മുൻപിൽ താൻ സമരം ചെയ്തിട്ടുണ്ടെന്നായിരുന്നു സ്ഥാനാർഥി വി പി സാനുവിന്റെ പ്രതികരണം. സിപിഐ നേതാവ് കെ ഇ ഇസ്മയിൽ, സിപിഎം ജില്ലാ മുൻ സെക്രട്ടറി പി പി വാസുദേവൻ തുടങ്ങി പ്രമുഖ ഇടത് നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 12, 2019 7:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വോട്ട് ചോദിക്കുന്നതിന് മുന്‍പ് കുഞ്ഞാലിക്കുട്ടി മാപ്പ് ചോദിക്കണം': വിമർശനവുമായി വിജയരാഘവനും ജലീലും