മത തീവ്രവാദികളുടെ കൈയിലെ കളിപ്പാവയാണ് പ്രധാനമന്ത്രിയെന്ന് വി.എസ്

Last Updated:

മത തീവ്രവാദികളുടെ കൈയിലെ കളിപ്പാവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ

ആലപ്പുഴ: മത തീവ്രവാദികളുടെ കൈയിലെ കളിപ്പാവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ. പ്രധാനമന്ത്രി വൻകിട കുത്തകൾക്ക് രാജ്യം തീറെഴുതി കൊടുത്തിരിക്കുകയാണെന്നും വി.എസ് പറഞ്ഞു. എൽ.ഡി.എഫിന്‍റെ ആലപ്പുഴ ലോക്സഭാ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച വി.എസ് അതീവ ഗുരുതരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് വ്യക്തമാക്കി. രാജ്യസുരക്ഷയുടെ മറവിൽ റഫാൽ അഴിമതിയിലൂടെ രാജ്യത്തെ കൊള്ളയടിക്കുകയാണ് പ്രധാനമന്ത്രിയെന്ന് വി.എസ് വിമർശിച്ചു. സാമ്രാജ്യത്വ സാമ്പത്തികനയങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും ഒരുപോലെയാണെന്നും വി.എസ് ഓർമപ്പെടുത്തി.
അതേസമയം, തന്‍റെ ഭൂരിപക്ഷം ഒരു ലക്ഷമായി ഉയർത്തണമെന്ന് ആലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എ.എം ആരിഫ് വോട്ടർമാരോട് അഭ്യർത്ഥിച്ചു. ആയിരകണക്കിന് പ്രവർത്തകരാണ് ആലപ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച ആദ്യ കൺവെൻഷനിൽ പങ്കെടുത്തത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മത തീവ്രവാദികളുടെ കൈയിലെ കളിപ്പാവയാണ് പ്രധാനമന്ത്രിയെന്ന് വി.എസ്
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement