ശബരിമല: ഇന്ന് എൽഡിഎഫിന്‍റെ രാഷ്ട്രീയ വിശദീകരണയോഗം
Last Updated:
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയം മുൻനിർത്തി പത്തനംതിട്ടയിൽ ഇന്ന് എൽ ഡി എഫിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം. വൈകുന്നേരം നാലുമണിക്ക് ചേരുന്ന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡ് മൈതാനിയിൽ ആണ് യോഗം.
ശബരിമല വിഷയത്തിലെ കോൺഗ്രസ്, ബിജെപി സമരം സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് എന്നാണ് സിപിഎം വിശദീകരിക്കുന്നത്.
അതേസമയം, ശബരിമല സ്ത്രീപ്രവേശന വിധിയിൽ സുപ്രീംകോടതി വിധി അതേപടി നടപ്പിലാക്കാൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സുപ്രീംകോടതി വിധി രാജ്യം ഭരിക്കുന്ന കക്ഷിതന്നെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2018 10:07 AM IST


