ആന്തൂരിൽ രണ്ടിടത്ത് യുഡിഎഫ് പത്രികകൾ തള്ളി; ഒരിടത്ത് പിൻവലിച്ചു; കണ്ണൂരിൽ 14 ഇടത്ത് LDFന് എതിരില്ലാതെ ജയം
- Published by:Rajesh V
- news18-malayalam
Last Updated:
കോൾമൊട്ട, തളിവയൽ, അഞ്ചാം പീടിക വാർഡുകളിൽ യുഡിഎഫ് പത്രിക അംഗീകരിച്ചു. ഇതിൽ അഞ്ചാം പീടികയിലെ യുഡിഎഫ് സ്ഥാനാർത്ഥി ലിവ്യ പത്രിക പിൻവലിക്കുകയായിരുന്നു
കണ്ണൂർ: ആന്തൂർ നഗരസഭയിൽ മൂന്നിടത്ത് കൂടി ഇടത് സ്ഥാനാർത്ഥികൾക്ക് എതിരില്ലാതെ ജയം. തളിയിൽ, കോടല്ലൂർ വാർഡുകളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയതോടെ ഈ രണ്ട് വാർഡുകളിലെയും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. മറ്റൊരു വാർഡായ അഞ്ചാംപീടികയിൽ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെ ഇവിടെയും എൽഡിഎഫിന് എതിരില്ലാതായി.
ഇതോടെ ആന്തൂരിൽ അഞ്ചിടത്താണ് എൽഡിഎഫ് സ്ഥാനാർത്ഥികള്‍ക്ക് എതിരില്ലാതെ ജയിച്ചത്. കോൾമൊട്ട, തളിവയൽ, അഞ്ചാം പീടിക വാർഡുകളിൽ യുഡിഎഫ് പത്രിക അംഗീകരിച്ചു. ഇതിൽ അഞ്ചാം പീടികയിലെ യുഡിഎഫ് സ്ഥാനാർത്ഥി ലിവ്യ പത്രിക പിൻവലിക്കുകയായിരുന്നു.
നേരത്തെ തന്നെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിൽ സിപിഎമ്മിന് എതിരില്ലായിരുന്നു. കോടല്ലൂർ വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി ഇ രജിത, തളിയിൽ കെ വി പ്രേമരാജൻ എന്നിവരാണ് എതിരില്ലാത്തവർ. നിലവിൽ കണ്ണൂരിൽ ആകെ 14 ഇടത്ത് LDF ന് എതിരില്ല.
advertisement
കണ്ണപുരം പഞ്ചായത്തിലെ ഒന്ന്, എട്ട് വാർഡുകളിലെ യുഡിഎഫ്, ബിജെപി പത്രികകൾ തള്ളി. പുനർസൂക്ഷ്മപരിശോധനയിലാണ് പത്രികകൾ തള്ളിയത്. ഇതോടെ കണ്ണപുരത്ത് 6 വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. കണ്ണൂരിൽ എൽഡിഎഫിന് ആകെ 14 ഇടത്ത് എതിരില്ല. കണ്ണപുരം പഞ്ചായത്ത്- 6, ആന്തൂർ നഗരസഭ- 5, മലപ്പട്ടം -3 എന്നിങ്ങനെയാണ്.
Summary: LDF candidates have won unopposed in three more seats in the Anthoor Municipality. With the rejection of the nomination papers of UDF candidates in the Thaliyil and Kodalloor wards, the LDF candidates in these two wards have won unopposed. In another ward, Anjampidika, the UDF candidate withdrew their nomination, resulting in an uncontested victory for the LDF there as well.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
November 24, 2025 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആന്തൂരിൽ രണ്ടിടത്ത് യുഡിഎഫ് പത്രികകൾ തള്ളി; ഒരിടത്ത് പിൻവലിച്ചു; കണ്ണൂരിൽ 14 ഇടത്ത് LDFന് എതിരില്ലാതെ ജയം


