അന്‍വര്‍ വിഷയത്തില്‍ ലീഗ് മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നില്ല; കുഞ്ഞാലിക്കുട്ടി

Last Updated:

പിവി അന്‍വര്‍ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ യുഡിഎഫ് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ വേണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടതായാണ് വിവരം

News18
News18
അന്‍വര്‍ വിഷയത്തില്‍ ലീഗ് പ്രത്യേകമായി മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി. അന്‍വറുമായി നിലവിലെ വിഷയങ്ങള്‍ സംസാരിച്ചുവെന്നും അൻവർ അദ്ദേഹത്തിന്റെ പക്ഷം പറഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന് മുന്നില്‍ വന്ന പ്രശ്‌നങ്ങളൊക്കെ എല്ലാവരും കൂടി കൈകാര്യം ചെയ്യണം.
അല്ലാതെ ഞങ്ങള്‍ക്ക് പ്രത്യേകമായിട്ടുള്ള മധ്യസ്ഥതയൊന്നുമില്ല. മുന്നണിയിലെ എല്ലാ ഘടകകക്ഷികളോടും സംസാരിക്കുന്നതുപോലെ ലീഗിനോടും അന്‍വര്‍ സംസാരിക്കുന്നുവന്നേയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി വൈകുന്നേരം നിലമ്പൂരില്‍ വച്ച് കൂടിക്കാഴ്ച നടത്തുന്നുണ്ട്, വിഷയങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യുമെന്നും വ്യക്തമാക്കി.
അതേസമയം പിവി അന്‍വര്‍ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ യുഡിഎഫ് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ വേണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടതായാണ് വിവരം. പ്രഖ്യാപനം നടത്തിയില്ലെങ്കില്‍ മത്സരിക്കേണ്ടി വരുമെന്നും അന്‍വര്‍ വ്യക്തമാക്കിയതായും സൂചന.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അന്‍വര്‍ വിഷയത്തില്‍ ലീഗ് മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നില്ല; കുഞ്ഞാലിക്കുട്ടി
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement