‘ശ്വസിക്കുന്ന വായുവിൽപോലും ബിജെപി വിരുദ്ധത ഉള്ളവരാണ് ഇടതുപക്ഷക്കാർ; അത് അവസാന ശ്വാസം വരെ ഉണ്ടാകും'; മുഹമ്മദ് റിയാസ്
- Published by:Sarika KP
- news18-malayalam
Last Updated:
മതനിരപേക്ഷ കേരളം കൃഷ്ണമണി പോലെ ഇടതുപക്ഷത്തെ കാക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്: ശ്വസിക്കുന്ന വായുവിൽ പോലും ബിജെപി വിരുദ്ധവും വർഗീയ വിരുദ്ധവുമായ നിലപാടാണുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇടതുപക്ഷത്തിന്റെ ബിജെപി വിരുദ്ധത ഇല്ലാതാക്കാൻ ജീവനെടുത്താൽ മാത്രമേ സാധിക്കുവെന്നും മതനിരപേക്ഷ കേരളം കൃഷ്ണമണി പോലെ ഇടതുപക്ഷത്തെ കാക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടുളി എയുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 2004 ആവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ബിജെപിയെ നേരിടാൻ ഇടതുപക്ഷം വേണം എന്ന ചിന്ത പ്രബലമാണെന്നും മന്ത്രി റിയാസ് പറഞ്ഞു. . കോൺഗ്രസിനെ വിശ്വസിക്കാനാവില്ല എന്ന് ജനങ്ങൾക്കറിയാം. കേരളത്തിൽ ബിജെപി വിരുദ്ധ മനസ്സ് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും റിയാസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
April 26, 2024 1:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ശ്വസിക്കുന്ന വായുവിൽപോലും ബിജെപി വിരുദ്ധത ഉള്ളവരാണ് ഇടതുപക്ഷക്കാർ; അത് അവസാന ശ്വാസം വരെ ഉണ്ടാകും'; മുഹമ്മദ് റിയാസ്