Life Mission | മൊബൈൽ ഫോണിൽ രാഷ്ട്രീയ വിവാദങ്ങൾ ഒഴിയുന്നുവോ ? ഫോൺ സംബന്ധിച്ച ദുരൂഹത നീങ്ങുന്നു
- Published by:Asha Sulfiker
- news18-malayalam
Last Updated:
യുഎഇ കോൺസുൽ ജനറലിന് ആദ്യം നൽകിയ ഫോൺ അദ്ദേഹം തിരികെ നൽകി. ഇതിന് പകരം പുതിയ ഫോൺ വാങ്ങി നൽകി. കോൺസുൽ ജനറൽ മടക്കി നൽകിയ ഫോൺ നിലവിൽ ഉപയോഗിക്കുന്നത് സന്തോഷ് ഈപ്പൻ തന്നെയാണെന്നും എൻഫോഴ്‌സ്മെന്‍റ് കണ്ടെത്തി
കൊച്ചി: ലൈഫ് മിഷനിലെ മൊബൈൽ ഫോൺ സംബന്ധിച്ച ദുരൂഹത നീങ്ങുന്നതായി എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ്. സന്തോഷ് ഈപ്പൻ ആകെ വാങ്ങിയത് ഏഴ് മൊബൈൽ ഫോണുകൾ ആണെന്ന് എൻഫോഴ്സ്മെൻറ് കണ്ടെത്തി. ഇതിൽ 5 മൊബൈൽ ഫോണുകളുടെ ഉടമകളുടെ വിവരങ്ങൾ കമ്പനി തന്നെ എൻഫോഴ്‌സ്‌മെന്റിന് കൈമാറിയിട്ടുണ്ട്.
പരസ്യ കമ്പനി ഉടമ പ്രവീൺ, എയർ അറേബ്യ മാനേജർ പത്മനാഭ ശർമ്മ, എം ശിവശങ്കർ, സന്തോഷ് ഈപ്പൻ, യുഎഇ കോൺസുൽ ജനറൽ എന്നിവരാണ് ഈ അഞ്ച് പേർ. അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കിയുള്ള രണ്ടു പേർ. എന്നാൽ ഈ രണ്ടു പേരുടെ കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നു.
advertisement
യുഎഇ കോൺസുൽ ജനറലിന് ആദ്യം നൽകിയ ഫോൺ അദ്ദേഹം തിരികെ നൽകി. ഇതിന് പകരം പുതിയ ഫോൺ വാങ്ങി നൽകി. കോൺസുൽ ജനറൽ മടക്കി നൽകിയ ഫോൺ നിലവിൽ ഉപയോഗിക്കുന്നത് സന്തോഷ് ഈപ്പൻ തന്നെയാണെന്നും എൻഫോഴ്‌സ്മെന്‍റ് കണ്ടെത്തി. 1.19 ലക്ഷം രൂപയാണ് ഈ ഫോണിന്റെ വില.
Also Read-Kunchacko Boban | കുഞ്ചാക്കോ ബോബന്റെ പ്രായം 32 വയസ്സോ? ആരാധകരെ കുഴക്കി പിറന്നാൾ പ്രഖ്യാപനം
advertisement
സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നയെയും സരിത്തിനെയും സന്ദീപിനെ യും ജയിലിലെത്തി ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റിന് കോടതി അനുമതി നൽകി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അനുവാദം നൽകിയത്. രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെ പ്രതികളെ ചോദ്യം ചെയ്യാം. നവംബർ 3 മുതൽ മൂന്നു ദിവസത്തേക്ക് ആണ് ചോദ്യം ചെയ്യുന്നത്. പ്രതികൾക്ക് അഭിഭാഷകരുമായി കൂടിയാലോചന നടത്താനും കോടതി അനുമതി നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 02, 2020 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Life Mission | മൊബൈൽ ഫോണിൽ രാഷ്ട്രീയ വിവാദങ്ങൾ ഒഴിയുന്നുവോ ? ഫോൺ സംബന്ധിച്ച ദുരൂഹത നീങ്ങുന്നു