കണ്ണൂർ: ജില്ലയിലെ പത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിപക്ഷ അംഗങ്ങളില്ല. ഈ തദ്ദേശ സ്ഥാപനങ്ങളിലെല്ലാം ഇടതു മുന്നണിക്കാണ് ഭരണം. കാങ്കോൽ ആലപ്പടമ്പ്,
ആന്തൂർ നഗരസഭ, ചെറുതാഴം, കണ്ണപുരം, കല്യാശേരി, കരിവെള്ളൂർ പെരളം, മലപ്പട്ടം, ചിറ്റാരിപ്പറമ്പ്, പന്ന്യന്നൂർ, കതിരൂർ, പാനൂർ ബ്‌ളോക്ക് എന്നിവിടങ്ങളിലാണ് പ്രതിപക്ഷമില്ലാത്തത്.
ഇതിനൊപ്പം തന്നെ പത്ത് തദ്ദേശ സ്ഥാപനങ്ങളിൽ ഒറ്റ അംഗം മാത്രമാണ് പ്രതിപക്ഷ സ്ഥാനത്തുള്ളത്. ഏഴോം, എരമം കുറ്റൂർ, കുറ്റിയാട്ടൂർ, എരഞ്ഞോളി, പിണറായി, മാങ്ങാട്ടിടം, കോട്ടയം, കൂത്തുപറമ്പ്, തലശേരി ബ്‌ളോക്ക്, മാട്ടൂൽ എന്നിവിടങ്ങളിലാണിത്. ഇതിൽ മാട്ടൂലിൽ യു.ഡി.എഫിന് പുറമെ എസ്.ഡി.പി.ഐയ്ക്കാണ് ഒരു അംഗമുള്ളത്.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇത്തവണത്തെ
തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലാണ് നടക്കുന്നത്. ഡിസംബര്‍ 8, 10, 14 തിയതികളിൽ തെദ്ദേശ തെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഡിസംബര്‍ 16 ന് വോട്ടണ്ണും. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. മാതൃകാ പെരുമാറ്റച്ചട്ടം വെള്ളിയാഴ്ച മുതൽ നിലവിൽ വന്നതായി സംസ്ഥാന തെഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു.
Also Read
സ്ഥാനാർഥിയാകാൻ എത്ര രൂപ കെട്ടിവയ്ക്കണം; എത്ര രൂപ ചെലവഴിക്കാം; അറിയേണ്ടതെല്ലാംവോട്ടർ പട്ടികയിൽ 2,71,20,823 പേരാണുള്ളത്. 2.51 കോടി വോട്ടർമാരാണ് 2015 ലെ പട്ടികയിലുണ്ടായിരുന്നത്. അഞ്ച് വർഷംകൊണ്ട് വോട്ടർമാരുടെ എണ്ണത്തിൽ 20 ലക്ഷത്തോളമാണ് വർധന. ഭൂരിപക്ഷവും സ്ത്രീ വോട്ടർമാരാണെന്ന പ്രത്യേകതയുമുണ്ട്. സപ്ലിമെന്ററി വോട്ടർ പട്ടിക 10നു പ്രസിദ്ധീകരിക്കും. കഴിഞ്ഞ മാസം 31 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.