തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്മൂന്ന് ഘട്ടങ്ങളിലായി ഡിസംബര്‍ 8, 10, 14 തിയതികളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഡിസംബര്‍ 16 ന് വോട്ടണ്ണും. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. മാതൃകാ പെരുമാറ്റച്ചട്ടം വെള്ളിയാഴ്ച മുതൽ നിലവിൽ വന്നതായി സംസ്ഥാന തെഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ്വോട്ടർ പട്ടികയിൽ ഇക്കുറി 2,71,20,823 പേരാണുള്ളത്. 2.51 കോടി വോട്ടർമാരാണ് 2015 ലെ പട്ടികയിലുണ്ടായിരുന്നത്. അഞ്ച് വർഷംകൊണ്ട് വോട്ടർമാരുടെ എണ്ണത്തിൽ 20 ലക്ഷത്തോളമാണ് വർധന. ഭൂരിപക്ഷവും സ്ത്രീ വോട്ടർമാരാണെന്ന പ്രത്യേകതയുമുണ്ട്. സപ്ലിമെന്ററി വോട്ടർ പട്ടിക 10നു പ്രസിദ്ധീകരിക്കും. കഴിഞ്ഞ മാസം 31 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണിത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ 30 ദിവസത്തിനകം ചെലവിന്റെ കണക്കുകൾ സമർപ്പിക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
ആകെ ബൂത്തുകൾ 34,744
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇത്തവണ 34,744 പോളിങ് ബൂത്തുകൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 34,423 ബൂത്തുകളുണ്ടായിരുന്നു. 321 ബൂത്തുകളുടെ വർധന.
941 പഞ്ചായത്തുകളിൽ 29,321
86 മുനിസിപ്പാലിറ്റികളിൽ 3422
6 കോർപറേഷനുകളിൽ 2001
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.