Lok Sabha Election 2024: എട്ടുമണിക്കൂർ പിന്നിട്ടപ്പോൾ പോളിങ് 50% കടന്നു; കൂടുതൽ കണ്ണൂരിൽ; കുറവ് പൊന്നാനിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
രാവിലെ ഏഴുമുതല്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. കടുത്ത ചൂട് കാരണം പലരും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചതോടെ പല ബൂത്തുകളിലും തിരക്ക് കൂടി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിംഗ് 50 ശതമാനം പിന്നിട്ടു. ഉച്ച കഴിഞ്ഞ് 3.20 വരെ 52.25% വോട്ടര്‍മാര്‍ പോളിംഗ് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ്- 54.96%. പൊന്നാനിയിലാണ് കുറവ്- 47.59%. രാവിലെ ഏഴുമുതല്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. കടുത്ത ചൂട് കാരണം പലരും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചതോടെ പല ബൂത്തുകളിലും തിരക്ക് കൂടി. ഉച്ചയ്ക്ക് അൽപം മന്ദഗതിയിലായി. അതിനുശേഷം വീണ്ടും പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ വലിയ നിര പ്രത്യക്ഷപ്പെട്ടു.
പോളിങ് ശതമാനം ഇങ്ങനെ
കേരളം - 52.25%
മണ്ഡലങ്ങൾ
തിരുവനന്തപുരം-50.49%
ആറ്റിങ്ങൽ-53.21%
കൊല്ലം-50.85%
പത്തനംതിട്ട-50.21%
മാവേലിക്കര-50.82%
ആലപ്പുഴ-54.78%
കോട്ടയം-51.16%
ഇടുക്കി-50.92%
എറണാകുളം-51.24%
ചാലക്കുടി-54.41%
തൃശൂർ-53.40%
പാലക്കാട്-54.24%
ആലത്തൂർ-53.06%
പൊന്നാനി-47.59%
മലപ്പുറം-50.95%
കോഴിക്കോട്-52.48%
വയനാട്-53.87%
വടകര-52.30%
കണ്ണൂർ-54.96%
കാസർഗോഡ്-54.10%
രാവിലെ 5.30നാണ് പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 2,77,49,159 വോട്ടര്‍മാരാണ് ആകെയുള്ളത്.കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തല്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Apr 26, 2024 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Lok Sabha Election 2024: എട്ടുമണിക്കൂർ പിന്നിട്ടപ്പോൾ പോളിങ് 50% കടന്നു; കൂടുതൽ കണ്ണൂരിൽ; കുറവ് പൊന്നാനിയിൽ







