• HOME
  • »
  • NEWS
  • »
  • kerala
  • »
  • Lok Sabha Election Result 2019: രാഹുലിന്റെ ലീഡ് 2 ലക്ഷത്തിന് മുകളില്‍; നാലിടങ്ങളിൽ ഒരു ലക്ഷം

Lok Sabha Election Result 2019: രാഹുലിന്റെ ലീഡ് 2 ലക്ഷത്തിന് മുകളില്‍; നാലിടങ്ങളിൽ ഒരു ലക്ഷം

സംസ്ഥാനത്ത് ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ ഇടതു സ്ഥാനാര്‍ഥികള്‍.

news18

news18

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ ഇടതു സ്ഥാനാര്‍ഥികള്‍. അന്‍പത് ശതമാനത്തോളം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു ലക്ഷം വോട്ടിന്റെ ലീഡ് നേടി ഒന്നും ഒരു ലക്ഷം ലീഡ് നേടി നാലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍. ഏഴ് സ്ഥലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ അര ലക്ഷം വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്.

    വയനാട്ടില്‍ മത്സരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടു ലക്ഷത്തിലധികം വോട്ടിന്റെ ലീഡുണ്ട്. ലീഡില്‍ രണ്ടാം സ്ഥാനത്ത് മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയാണ്. 171965 വോട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ ലീഡ്. വയനാട്, മലപ്പുറം, ആലത്തൂര്‍, ഇടുക്കി, എറണാകുളം മണ്ഡലങ്ങളിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഒരു ലക്ഷത്തിലേറെ വോട്ടിന് മുന്നിട്ടു നില്‍ക്കുന്നത്.

    പൊന്നാനി, തൃശൂര്‍, കോഴിക്കോട്, കോട്ടയം, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ അരലക്ഷത്തിലധികം വോട്ടിന് മുന്നറുന്നത്. കണ്ണൂരില്‍ കെ സുധാകരനും വടകരയില്‍ കെ മുരളീധരനും ചാലക്കുടിയില്‍ ബെന്നി ബ്ഹനാനും അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു.
    First published: