Chalakudy Lok Sabha Election Result 2024 | ചാലക്കുടി ആര് നേടും ?
- Published by:Sarika KP
- news18-malayalam
Last Updated:
Chalakudy Lok Sabha Election Result 2024 : ബെന്നി ബെഹന്നാൻ, കെ എൻ രവീന്ദ്രനാഥ് കെ എ ഉണ്ണികൃഷ്ണൻ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ
തൃശൂർ ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു. 2008ലാണ് ചാലക്കുടി ലോകസഭാ മണ്ഡലം രൂപീകരിച്ചത്. തൃശൂർ ജില്ലയിലെ ചാലക്കുടി,കയ്പമംഗലം, കൊടുങ്ങല്ലൂർ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങളാണ് മണ്ഡലത്തിൽ വരുന്നത്.
2009 ൽ കോൺഗ്രസിലെ കെപി ധനപാലനും 2014 ൽ എൽഡിഎഫിലെ ഇന്നസെന്റും വിജയിച്ചു. 2019ൽ കോൺഗ്രസിലെ ബെന്നി ബെഹന്നാൻ ഇന്നസെന്റിനെ പരാജയപ്പെടുത്തി.
ഇത്തവണ കോൺഗ്രസിലെ ബെന്നി ബെഹന്നാൻ, സിപിഎമ്മിലെ കെ എൻ രവീന്ദ്രനാഥ് ബി ഡി ജെ എസിലെ കെ എ ഉണ്ണികൃഷ്ണൻ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chalakudy,Thrissur,Kerala
First Published :
Jun 03, 2024 10:05 PM IST







