Pathanamthitta Lok Sabha Election Result 2024 | പത്തനംതിട്ട ആര് പിടിക്കും?
- Published by:Sarika KP
- news18-malayalam
Last Updated:
Pathanamthitta Lok Sabha Election Result 2024 Live : ആൻ്റോ ആൻ്റണി, ഡോ.തോമസ് ഐസക് അനിൽ ആന്റണി എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ
കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നിയോജക മണ്ഡലങ്ങൾ ആണ് പത്തനംതിട്ട ലോകസഭാ മണ്ഡലത്തിൻ്റെ ഭാഗമായി ഉള്ളത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നീ മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, കോന്നി, അടൂർ, ആറന്മുള മണ്ഡലങ്ങളും ആണ് ഉൾപ്പെടുന്നത്.2009 ലാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം രൂപീകരിക്കുന്നത്. അന്ന് മുതൽ തുടർച്ചയായ 3 തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ആൻ്റോ ആൻ്റണിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോകസഭയിലെത്തിയത്. ശബരിമല പ്രക്ഷോഭത്തിന് ശേഷം ബിജെപി വോട്ടിൽ വൻ വർധന രേഖപ്പെടുത്തിയ മണ്ഡലം.
ഇത്തവണ കോൺഗ്രസിലെ ആൻ്റോ ആൻ്റണി, സിപിഎമ്മിലെ ഡോ.തോമസ് ഐസക് ബിജെപിയിലെ അനിൽ ആന്റണി എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
Jun 03, 2024 9:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Pathanamthitta Lok Sabha Election Result 2024 | പത്തനംതിട്ട ആര് പിടിക്കും?









