Kottayam Lok Sabha Election Results 2024 | കേട്ടില്ലേ കോട്ടയത്ത് കെ. ഫ്രാൻസിസ് ജോർജ്
- Published by:Sarika KP
- news18-malayalam
Last Updated:
Kottayam Lok Sabha Election Result 2024 : മൂന്ന് മുന്നണികളിലെയും ഘടക കക്ഷികൾ ഏറ്റുമുട്ടുന്ന മണ്ഡലം എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
മൂന്ന് മുന്നണികളിലെയും ഘടക കക്ഷികൾ ഏറ്റുമുട്ടുന്ന മണ്ഡലം എന്നതാണ് ഇത്തവണത്തെ പ്രത്യേകതയുണ്ടായിരുന്ന കോട്ടയം ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്- സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് വിജയിയായി. പോൾ ചെയ്ത വോട്ടിൽ 364631 (43.6%) നേടിയാണ് അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ് ജേതാവായത്. തൊട്ടടുത്ത സ്ഥാനാർഥി(കേരള കോൺഗ്രസ് (എം))യേക്കാൾ 87266 വോട്ടിൻ്റെ ഭൂരിപക്ഷം.
കേരള കോൺഗ്രസ് (എം)- സ്ഥാനാർഥി തോമസ് ചാഴികാടൻ- 277365 (33.17%) വോട്ടു നേടി രണ്ടാമതും ഭാരത് ധർമ്മ ജന സേന സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി- 165046 ( 19. 74 %)വോട്ട് നേടി മൂന്നാമതുമായി. 11933 വോട്ടുകൾ (1. 43%) നോട്ട ( ഇവരാരുമല്ല) ക്ക് ആണ്.
തപാൽ വോട്ടുകളിൽ (ഇ.റ്റി.പി.ബി.എസ് അടക്കം) അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- 6262 വോട്ട് സ്വന്തമാക്കി. തോമസ് ചാഴികാടന് 4947 തപാൽ വോട്ടും തുഷാർ വെള്ളാപ്പള്ളിക്ക് 1819 തപാൽ വോട്ടും ലഭിച്ചു. തപാൽ വോട്ടുകളിൽ 948 എണ്ണം അസാധുവായി.
advertisement
14 സ്ഥാനാർഥികളാണ് മത്സരിച്ചത്. മറ്റു സ്ഥാനാർഥികളുടെ വോട്ടിംഗ് നില.
വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- 7223 (0.86%)
വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.- 1595 (0.19%)
പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്- 1637 (0.2%)
ചന്ദ്രബോസ് പി.- സ്വതന്ത്രൻ - 1087 (0.13%)
ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ- 893 (0.11 %)
ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ - 1489 (0.18%)
മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-421 (0.05%)
advertisement
സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ - 710 (0.08%)
സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-527 (0.06%)
എം.എം. സ്‌കറിയ-സ്വതന്ത്രൻ- 927 (0.11 %)
റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-739 (0.09%)
നോട്ട - 11933 (1.43%)
കോട്ടയം ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും ചേർന്നതാണ് കോട്ടയം ലോക്സഭാ മണ്ഡലം. എറണാകുളം ജില്ലയിലെ പിറവം കോട്ടയം ജില്ലയിലെ കോട്ടയം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ കോട്ടയം മണ്ഡലത്തിൽ വരുന്നു. 2009 ലെ പുനഃക്രമീകരണത്തിനു ശേഷം യുഡിഎഫിൽ കേരളാ കോൺഗ്രസിന്റെ മണ്ഡലം.2009, 2014 വർഷങ്ങളിൽ ജോസ് കെ മാണി വിജയിച്ചു. കാലാവധി അവസാനിക്കുന്നതിന് മുമ്പ് 2018 ൽ ജോസ് കെ മാണി രാജിവെച്ചു . 2019ൽ തോമസ് ചാഴികാടൻ സിപിഎമ്മിലെ വി എൻ വാസവനെ പരാജയപ്പെടുത്തി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
Jun 03, 2024 9:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kottayam Lok Sabha Election Results 2024 | കേട്ടില്ലേ കോട്ടയത്ത് കെ. ഫ്രാൻസിസ് ജോർജ്








