തൃശൂരിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് തടിലോറി പാഞ്ഞു കയറി; 2 കുട്ടികളടക്കം 5 പേർ മരിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ചൊവ്വാഴ്ച പുലർച്ചെ നാലോടെ നാട്ടിക ജെ കെ തിയേറ്ററിനടുത്താണ് അപകടമുണ്ടായത്
തൃശൂർ നാട്ടികയിൽ നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാത ബൈപ്പാസിനരികെ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് തടി കയറ്റിവന്ന ലോറി പാഞ്ഞു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. 7 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കാളിയപ്പൻ (50), ബംഗാഴി( 20), നാഗമ്മ( 39), ജീവൻ( 4) എന്നിവരെ തിരിച്ചറിഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ നാലോടെ നാട്ടിക ജെ കെ തിയേറ്ററിനടുത്താണ് അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്ന് തടി കേറ്റി വന്ന ലോറി ദേശീയപാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്ത് ബൈപ്പാസിലേക്ക് നിയന്ത്രണംവിട്ട് കയറി ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. .ബൈപാസിനരികിൽ ടെന്റു കെട്ടി താമസിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗോവിന്ദാപുരം ചെമ്മണം തോട് സ്വദേശികൾ ആണ് മരിച്ചതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
advertisement
സംഭവത്തിൽ ലോറിയുടെ ക്ളീനറായ കണ്ണൂർ ആലങ്കോട് സ്വദേശി അലക്സ് (33), ഡ്രൈവർ ജോസ് (54) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ ക്ലീനർ അലക്സ് ആണ് വാഹനം ഓടിച്ചത്. ഇയാൾക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. അപകടമുണ്ടാക്കിയതിനു ശേഷം വാഹനം നിർത്താതെ പോയതിനെത്തുർന്ന് പിന്നാലെ പോയ നാട്ടുകാരാണ് ലോറി തടഞ്ഞുനിർത്തി പോലീസിനെ വിവരം അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
November 26, 2024 8:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് തടിലോറി പാഞ്ഞു കയറി; 2 കുട്ടികളടക്കം 5 പേർ മരിച്ചു


