അബ്ദുൽ നാസർ മഅദനി കേരളത്തിലെത്തി
Last Updated:
തിരുവനന്തപുരം: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി തിരുവനന്തപുരത്തെത്തി. ജാമ്യവ്യവസ്ഥകളിലുള്ള പ്രതിഷേധ സൂചകമായി വായ്മൂടിക്കെട്ടിയാണ് പിഡിപി അണികൾ മഅദനിയെ സ്വീകരിക്കാൻ എത്തിയത്. രോഗബാധിതയായ ഉമ്മയെ കാണുന്നതിനാണ് ജാമ്യത്തിൽ മഅദനി കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം അൻവാശേരിയിലേക്ക് പോയി.
രണ്ടുദിവസം മഅദനി കേരളത്തിൽ ഉണ്ടാകും. ജാമ്യവ്യവസ്ഥയിൽ കർശനമായ ഉപാധികളോടെയാണ് എൻ ഐ എ കോടതി കേരളത്തിലേക്ക് പോകാൻ മഅദനിക്ക് അനുമതി നൽകിയത്. പാർട്ടി പ്രവർത്തകരോട് പോലും ആശയവിനിമയം പാടില്ലെന്ന് ഉപാധികളിൽ ഉണ്ടെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2018 10:44 AM IST


