advertisement

'കേരള പൊലീസിന് ബിഗ് സല്യൂട്ട്'; ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ പിടികൂടിയതിന് അഭിനന്ദനവുമായി പി.കെ. ശ്രീമതി

Last Updated:

'പിടി കിട്ടി അക്രമിയെ, കേരളാ പോലീസിന് ഒരു Big Salute' - പി.കെ. ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു

തിരുവനന്തപുരം: ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സില്‍ യാത്രക്കാരുടെ മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ കേസിലെ പ്രതിയെ പിടികൂടിയതിന് പിന്നാലെ കേരള പൊലീസിനെ അഭിനന്ദിച്ച് മുൻമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ പി കെ ശ്രീമതി. ‘പിടി കിട്ടി അക്രമിയെ, കേരളാ പോലീസിന് ഒരു Big Salute’ എന്നാണ് പി കെ ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചത്. പ്രതി ഷാറൂഖ് സൈഫിയുടെ ചിത്രം സഹിതമാണ് അഭിനന്ദന കുറിപ്പ്.
പ്രതിയെ പിടികൂടിയ സംഭവത്തിൽ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദിച്ചു. ”ഞെട്ടിക്കുന്ന സംഭവത്തില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിക്ക് സമീപം പിടികൂടാന്‍ കഴിഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞ അക്രമിയെ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞത് കേരള പൊലീസിന്റെ അന്വേഷണ മികവിന്റെയും മറ്റു സംസ്ഥാനങ്ങളിലെയും രാജ്യത്തെയും വിവിധ ഏജന്‍സികളുടെ സഹകരണത്തിന്റെയും ഫലമായിട്ടാണ്. അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എടിഎസ്, കേന്ദ്ര ഇന്റലിജന്‍സ്, റെയില്‍വെ അടക്കം സഹകരിച്ച മറ്റ് ഏജന്‍സികളെയും അഭിനന്ദിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരള പൊലീസിന് ബിഗ് സല്യൂട്ട്'; ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ പിടികൂടിയതിന് അഭിനന്ദനവുമായി പി.കെ. ശ്രീമതി
Next Article
advertisement
മദ്യപിച്ച് വാഹനമോടിച്ചതിന് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ അറസ്റ്റിൽ
മദ്യപിച്ച് വാഹനമോടിച്ചതിന് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ അറസ്റ്റിൽ
  • ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ സിഡ്‌നിയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തു

  • വാർണറുടെ ശരീരത്തിൽ അനുവദനീയ പരിധിയേക്കാൾ ഇരട്ടിയിലധികം മദ്യം കണ്ടെത്തിയതായി റിപ്പോർട്ട്

  • മെയ് മാസത്തിൽ വാർണർ കോടതിയിൽ ഹാജരാകേണ്ടതുണ്ടെന്നും പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാൻ പോയെന്നും അറിയിച്ചു

View All
advertisement