MM Mani| എംഎം മണിക്കെതിരായ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് മഹിളാ കോൺഗ്രസ് ജില്ലാ നേതൃത്വം

Last Updated:

ചിമ്പാൻസിയുടെ ചിത്രത്തിൽ എംഎം മണിയുടെ ഫോട്ടോ ഒട്ടിച്ചായിരുന്നു അധിക്ഷേപം

തിരുവനന്തപുരം: എംഎം മണി എംഎൽഎയ്ക്കെതിരായ വ്യക്തിഅധിക്ഷേപത്തിൽ ഖേദം പ്രകടിപ്പിച്ച് മഹിളാ കോൺഗ്രസ് ജില്ലാ നേതൃത്വം. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷ്‌മി ആറിന്റെ പേരിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.
ചിമ്പാൻസിയുടെ ചിത്രത്തിൽ എംഎം മണിയുടെ ഫോട്ടോ ഒട്ടിച്ചായിരുന്നു അധിക്ഷേപം. കെകെ രമയ്ക്കെതിരായ എം എം മണിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിലായിരുന്നു സംഭവം.
സംഭവം വിവാദമായതോടെ കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയതിനെ തുടർന്നാണ് മഹിളാ കോൺഗ്രസ് ജില്ലാ നേതൃത്വം ഖേദപ്രകടനം നടത്തിയത്.
advertisement
ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ രീതിയല്ലെന്ന് പ്രസ്താവനയിൽ പറയുന്നു. മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാന പ്രകാരമായിരുന്നില്ല ബോർഡ് എന്നും നിയമസഭാ മര്‍ച്ചിന് എത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ഈ ബോർഡ് കൊണ്ടു വന്നതെന്നുമാണ് വിശദീകരണം.
ബോർഡ് ശ്രദ്ധയില്‍പ്പെട്ടയുടനെ അത് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ബോർഡ് എം.എം മണിക്കോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
ബോർഡിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇത് വേറിട്ട സമരമെന്നായിരുന്നു വിശദീകരണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
MM Mani| എംഎം മണിക്കെതിരായ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് മഹിളാ കോൺഗ്രസ് ജില്ലാ നേതൃത്വം
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement