ചിമ്പാൻസിയുടെ മുഖത്തിനു പകരം എംഎം മണിയുടെ മുഖം; ഇത് വെറൈറ്റി സമരമെന്ന് മഹിളാ കോൺഗ്രസ്
- Published by:Naseeba TC
- news18-malayalam
Last Updated:
വിവാദമായതോടെ പ്രവർത്തകർ പിന്നീട് ചിത്രം ഒഴിവാക്കി.
തിരുവനന്തപുരം: എംഎം മണി എംഎൽഎയെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ്. ചിമ്പാൻസിയുടെ ചിത്രത്തിൽ എംഎം മണിയുടെ ഫോട്ടോ ഒട്ടിച്ചായിരുന്നു അധിക്ഷേപം. കെകെ രമയ്ക്കെതിരായ എം എം മണിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിലായിരുന്നു സംഭവം.
ഇത് വിവാദമായതോടെ പ്രവർത്തകർ പിന്നീട് ചിത്രം ഒഴിവാക്കി. എന്നാൽ ചിമ്പാൻസിയുടെ പടം വെച്ചതിനെ ന്യായീകരിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നു. ഇത് വേറിട്ട സമരമെന്നായിരുന്നു വിശദീകരണം.
ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 'ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെ, ഞാന്‍ പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'- എന്നായിരുന്നു മണിയുടെ പരാമര്‍ശം.
advertisement
Also Read- വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജന് 3 ആഴ്ച യാത്രാവിലക്ക്; യൂത്ത് കോണ്ഗ്രസുകാർക്ക് രണ്ടാഴ്ച
എം എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും ആനി രാജയും രംഗത്തെത്തിയിരുന്നു. ഇതിനുള്ള പ്രതികരണത്തില്‍ ആനി രാജയ്‌ക്കെതിരായും മണി അധിക്ഷേപം നടത്തി. ആനി രാജ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കുന്നത് എന്നായിരുന്നു പരാമര്‍ശം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 18, 2022 2:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചിമ്പാൻസിയുടെ മുഖത്തിനു പകരം എംഎം മണിയുടെ മുഖം; ഇത് വെറൈറ്റി സമരമെന്ന് മഹിളാ കോൺഗ്രസ്